Asianet News MalayalamAsianet News Malayalam

ബച്ചന്‍ എത്തി; ഇതിഹാസങ്ങള്‍ വീണ്ടും ബി​ഗ് സ്ക്രീനില്‍ ഒരുമിച്ച്

1991 ല്‍ പുറത്തെത്തിയ ഹം ആണ് ഇരുവരും അഭിനയിച്ച ഒടുവിലത്തെ ചിത്രം

rajinikanth shares joy of acting with amitabh bachchan again after 33 years in thalaivar 170 nsn
Author
First Published Oct 25, 2023, 12:37 PM IST

ജയിലറിലേതുപോലെ ശ്രദ്ധേയമായ കാസ്റ്റിംഗ് ആണ് രജനികാന്ത് നായകനാവുന്ന പുതിയ ചിത്രത്തിലും. റിതിക സിംഗ്, ദുഷറ വിജയന്‍, റാണ ദഗുബാട്ടി, ഫഹദ് ഫാസില്‍, മഞ്ജു വാര്യര്‍ എന്നിവര്‍ക്കൊപ്പം അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൂന്ന് പതിറ്റാണ്ടിന് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ ഏറ്റവും വലിയ കൌതുകം. തലൈവര്‍ 170 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം നേരത്തെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചനും ചിത്രീകരണസംഘത്തിനൊപ്പം ജോയിന്‍ ചെയ്തിരിക്കുകയാണ്. ബച്ചനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രജനി തന്നെ ഈ പുന:സമാഗമത്തിന്‍റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്.

"33 വര്‍ഷത്തിന് ശേഷം ഞാന്‍ വീണ്ടും എന്‍റെ മാര്‍ഗദര്‍ശിക്കൊപ്പം, അമിതാഭ് ബച്ചന്‍ എന്ന പ്രതിഭാസത്തിനൊപ്പം അഭിനയിക്കുന്നു. ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന, ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ തലൈവര്‍ 170 എന്ന ചിത്രത്തില്‍. ആഹ്ളാദം കൊണ്ട് എന്‍റെ ഹൃദയം പ്രകമ്പനം കൊള്ളുന്നു", ബച്ചനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് രജനികാന്ത് എക്സില്‍ കുറിച്ചു.

 

അന്ധ കാനൂണ്‍, ഗെരഫ്താര്‍ തുടങ്ങി പല ചിത്രങ്ങളിലും രജനിയും അമിതാഭ് ബച്ചനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയ ഹം എന്ന ചിത്രമാണ് അക്കൂട്ടത്തിലെ ബിഗസ്റ്റ് ഹിറ്റ്. മുകുള്‍ എസ് അനന്ദിന്‍റെ സംവിധാനത്തില്‍ 1991 ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രമാണിത്. ആക്ഷന്‍ ക്രൈം വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ ഗോവിന്ദയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ബോളിവുഡില്‍ ആ വര്‍ഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ വിജയമായിരുന്നു ഹം. 16.8 കോടിയാണ് ചിത്രം നേടിയ ലൈഫ് ടൈം കളക്ഷന്‍. അതേസമയം ജയിലറിന്‍റെ വന്‍ വിജയത്തിന് ശേഷമെത്തുന്ന രജനി ചിത്രം എന്ന നിലയില്‍ വലിയ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണിത്.

ALSO READ : 'ലിയോ'യിലെ ട്രാക്ക് മോഷണം? അനിരുദ്ധിനെതിരെ ആരോപണം; പ്രതികരണവുമായി 'പീക്കി ബ്ലൈന്‍ഡേഴ്സ്' സംഗീത സംവിധായകന്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios