രജിഷ വിജയൻ നായികയായ ചിത്രം പ്രദര്‍ശനത്തിന്.

യുവ നടിമാരില്‍ ശ്രദ്ധേയയായ രജിഷ വിജയന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാമ് ഖോ ഖോ. ഒരു സ്‍പോര്‍ട്‍സ് ചിത്രമായിട്ടായിരുന്നു ചിത്രം എത്തിയത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ചിത്രം തിയറ്ററുകളില്‍ നിന്ന് പിൻവലിക്കുകയും ചെയ്‍തു. ഇപോഴിതാ സിനിമ ഒടിടിയിലും ടെലിവിഷനിലും റിലീസ് ചെയ്യുകയാണ്.

'ഖോ ഖോ ഒടിടി റിലീസ് അപ്‍ഡേറ്റ്! ഖോ ഖോയുടെ എക്സ്‌ക്ലൂസീവ് ജിസിസി പ്രീമിയര്‍ മെയ് 27 ന് (വ്യാഴാ
ഴ്‍ച) ഒടിടി പ്ലാറ്റ്‌ഫോമുകളായ സിംപ്ലി സൗത്ത്, ഫിലിമി എന്നിവയിലൂടെ ഉണ്ടായിരിക്കും. ഈ തീയതിയില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ മാത്രം കാണുന്നതിന് ഇത് ലഭ്യമാകും. മറ്റൊരു പ്രധാന ഒടിടി പ്ലാറ്റ്‌ഫോമിലൂടെ ചിത്രം ഇന്ത്യ ഉള്‍പ്പെടെയുള്ള മറ്റ് പ്രദേശങ്ങള്‍ക്കുള്ള റിലീസ് വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ മെയ് 28 (വെള്ളിയാഴ്ച) വൈകുന്നേരം ഏഴ് മണിക്കുമാണ് എന്നാണ്
രജിഷ വിജയൻ അറിയിച്ചിരിക്കുന്നത്.

രജിഷ വിജയന്റെ കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ളതാണ് സിനിമ.

ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായരാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.