Asianet News MalayalamAsianet News Malayalam

സൈക്ലിസ്റ്റായി വിസ്മയിപ്പിക്കാൻ രജിഷ വിജയൻ; ഫൈനൽസ് വിശേഷങ്ങൾ

പി ആർ അരുൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫൈനൽസിൽ സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രമായെത്തുന്നുണ്ട്. മണിയൻപിള്ള രാജുവും പ്രജീവും ചേർന്നാണ് നിർമ്മാണം. തീവണ്ടിക്ക് ശേഷം കൈലാസ് മേനോൻ സംഗീതമൊരുക്കുന്ന ചിത്രമാണിത്

Rajisha Vijayan new movie finals first look
Author
Kochi, First Published Mar 14, 2019, 3:17 PM IST

കൊച്ചി: ആദ്യ ചിത്രമായ അനുരാഗ കരിക്കിൻ വെള്ളത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയ രജിഷ വിജയന്റെ പുതിയ ചിത്രം അണിയറയിൽ തുടങ്ങി. ജൂൺ എന്ന ചിത്രത്തിലൂടെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ ശേഷം 'ഫൈനൽസ്' ലൂടെയാണ് രജിഷ വിസ്മയിപ്പിക്കാനെത്തുന്നത്.

സമ്പൂർണ സ്പോർട്സ് ചിത്രത്തിൽ സൈക്ലിസ്റ്റായാണ് രജീഷ് വേഷമിടുന്നത്. ഒളിംമ്പിക്സ് സ്വപ്‌നങ്ങൾ പേറുന്ന കായികതാരമാകാനായുള്ള പരിശ്രമത്തിലാണ് താരം. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് പോസ്റ്ററിൽ സൈക്ലിസ്റ്റായുള്ള രജിഷ ശ്രദ്ധ നേടുകയാണ്. രജിഷ വിജയൻ തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്.

പി ആർ അരുൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫൈനൽസിൽ സുരാജ് വെഞ്ഞാറമൂടും കേന്ദ്രകഥാപാത്രമായെത്തുന്നുണ്ട്. മണിയൻപിള്ള രാജുവും പ്രജീവും ചേർന്നാണ് നിർമ്മാണം. തീവണ്ടിക്ക് ശേഷം കൈലാസ് മേനോൻ സംഗീതമൊരുക്കുന്ന ചിത്രമാണിത്. ചിത്രം ഉടൻ തിയേറ്ററിൽ എത്തും.

 

Follow Us:
Download App:
  • android
  • ios