Asianet News MalayalamAsianet News Malayalam

'ഇടവഴിയിലെ കാലൊച്ച', ഫോട്ടോയുമായി രജിഷ വിജയൻ!

ധനുഷ് നായകനാകുന്ന കര്‍ണൻ ആണ് രജിഷ വിജയന്റേതായി പ്രദര്‍ശനത്തിന് എത്താനുള്ള ചിത്രം.

Rajisha Vijayan share her photo
Author
Kochi, First Published Mar 2, 2021, 2:03 PM IST


ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള അവാര്‍ഡ് നേടിയ ആളാണ് രജിഷ വിജയൻ. ഇപോള്‍ തമിഴകത്തും ശ്രദ്ധേയയാണ് രജിഷ വിജയൻ. ഒട്ടേറെ ഹിറ്റുകളും സ്വന്തമാക്കിയിട്ടുണ്ട് രജിഷ വിജയൻ. രജിഷ വിജയന്റെ പുതിയൊരു ഫോട്ടോയാണ് ഇപോള്‍ ചര്‍ച്ചയാകുന്നത്. രജിഷ വിജയൻ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മനോഹരമായ ഒരു ക്യാപ്ഷനോടെയാണ് ഫോട്ടോ.

ഇടനാഴിയിലെ കാലൊച്ച എന്നാണ് രജിഷ വിജയൻ എഴുതിയിരിക്കുന്നത്. സെറ്റുമുണ്ടും ധരിച്ചാണ് രജിഷ വിജയൻ ഫോട്ടോ എടുത്തിരിക്കുന്നത്. ഒട്ടേറെ ആള്‍ക്കാരാണ് കമന്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഫോട്ടോ മനോഹരമായിരിക്കുന്നുവെന്ന് എല്ലാവരും പറയുന്നു. രജിഷ വിജയൻ തന്നെയാണ് തന്റെ ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  എന്തായാലും എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ് രജിഷ വിജയന്റെ ഫോട്ടോ.

അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലെ അഭിനയത്തിനാണ് രജിഷ വിജയന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്.

ധനുഷ് നായകനാകുന്ന കര്‍ണൻ ആണ് രജിഷ വിജയന്റേതായി തമിഴില്‍ പ്രദര്‍ശനത്തിന് എത്താനുള്ളത്.

Follow Us:
Download App:
  • android
  • ios