രാജ്‍കുമാര്‍ റാവു നായകനാകുന്ന ചിത്രമാണ് ഭീദ്.

കാമ്പുള്ള കഥാപാത്രങ്ങളിലൂടെയും വേറിട്ട ചിത്രങ്ങളിലൂടെയും പ്രേക്ഷക പ്രീതി നേടിയ നടനാണ് രാജ്‍കുമാര്‍ റാവു (Rajkumar Rao). കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ മികവ് കാട്ടുന്ന നടൻ. രാജ്‍കുമാര്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായകനായിട്ടുണ്ട്. രാജ്‍കുമാര്‍ നായകനാകുന്ന പുതിയ ചിത്രത്തെ കുറിച്ചുള്ളതാണ് ഇപോഴത്തെ റിപ്പോര്‍ട്ട്.

Scroll to load tweet…

ഭീദ് എന്ന പുതിയ ചിത്രത്തിലാണ് രാജ്‍കുമാര്‍ റാവു നായകനാകുന്നത്. അനുഭവ് സിൻഹ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഥപ്പട് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അനുഭവ് സിൻഹ സംവിധാനം ചെയ്യുന്നതാണ് ഭീദ്. രാജ്‍കുമാര്‍ റാവുവും അനുഭവ് സിൻഹയും ഒന്നിക്കുമ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരും പ്രതീക്ഷിക്കുന്നുമില്ല.

ഭുഷൻകുമാര്‍ ആണ് ഭീദെന്ന ചിത്രം നിര്‍മിക്കുന്നത്.

ഹം ദൊ ഹമാരെ ദൊ ആണ് രാജ്‍കുമാര്‍ റാവു നായകനായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. അഭിഷേക് ജെയ്ൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമാശയ്‍ക്കും പ്രാധാന്യം നല്‍കിയിട്ടുള്ളതാണ്. കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രശാന്ത ഝാ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.രാജ്‍കുമാര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സച്ചിൻ ജാഗര്‍ ആണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.