Asianet News MalayalamAsianet News Malayalam

രാജ്‍കുമാര്‍ റാവു നായകനായി 'ഭീദ്', ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു

രാജ്‍കുമാര്‍ റാവു നായകനാകുന്ന പുതിയ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.

Rajkumar Rao starrer new film Bheed gets a release date
Author
First Published Feb 2, 2023, 3:30 PM IST

രാജ്‍കുമാര്‍ റാവു നായകനാകുന്ന പുതിയ ചിത്രമാണ് 'ഭീദ്'. അനുഭവ് സിൻഹ ആണ് ചിത്രം സംവിധാാനം ചെയ്യുന്നത്. ഭൂമി പെഡ്‍നേകര്‍ ചിത്രത്തില്‍ നായികയാകുന്നു.  രാജ്‍കുമാര്‍ റാവുവിന്റ 'ഭീദ്' എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതാണ് പുതിയ വാര്‍ത്ത.

മാര്‍ച്ച് 24നാണ് ചിത്രത്തിന്റെ റിലീസ്. 'മോണിക്ക, ഒ മൈ ഡാര്‍ലിംഗെ'ന്ന ചിത്രമാണ് രാജ്‍കുമാര്‍ റാവുവിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. വസൻ ബാല ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. സ്വപ്‍നില്‍ എസ് ആണ് ഛായാഗ്രാഹണം. അചിന്ദ് താക്കറാണ് സംഗീത സംവിധാനം.

വ്യവസായി ശ്രീകാന്ത് ബൊള്ളയുടെ ജീവചരിത്ര സിനിമയില്‍ രാജ്‍കുമാര്‍ റാവു നായകനാകുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. സുമിത്  പുരോഹിത്, ജഗദീപ് സിന്ദു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതി  തുഷാര്‍ ഹിരാനന്ദാനി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ജന്മനാ അന്ധനായിരുന്ന ചെറുപ്പക്കാരൻ തന്റെ കഠിനപ്രയത്‍നം കൊണ്ട് വിജയം സ്വന്തമാക്കുന്ന കഥയാണ് ചിത്രം പറയുന്നത്. ആന്ധ്രയിലെ കൃഷ്‍ണ ജില്ലയില്‍ മച്ചിലി പട്ടണത്തിനടുത്ത സീതാരാമപുരത്തെ സാധാരണ കര്‍ഷ കുടുംബത്തില്‍ നിന്ന് ലോകം അംഗീകരിക്കുന്ന വ്യവസായിയായി മാറിയ കഥയാണ് ശ്രീകാന്ത് ബൊള്ളയുടേത്.

അമേരിക്കയില്‍ നിന്ന് ബിരുദമെടുത്ത ശ്രീകാന്ത് ബൊള്ള നാട്ടിലെത്തി വ്യവസായം തുടങ്ങുകയായിരുന്നു. കടലാസും കവുങ്ങിൻ പാളയും ഉപയോഗിച്ചുള്ള പ്ലേറ്റുകളും കപ്പുകളും മറ്റ് പരിസ്ഥിതി സൗഹൃദ ഉത്‍പന്നങ്ങളുടെയും നിര്‍മാണമായിരുന്നു തുടങ്ങിയത്. 'ബൊള്ളന്റ് ഇൻഡസ്‍ട്രീസ്' എന്ന ഒരു കമ്പനി ശ്രീകാന്ത് ബൊള്ള 2012ല്‍ സ്ഥാപിച്ചു. തിരുമല- തിരുപ്പതി ദേവസ്ഥാനമടക്കം ശ്രീകാന്ത് ബൊള്ളയുടെ ഉത്‍പന്നങ്ങള്‍ വാങ്ങി. ടാറ്റാ ഗ്രൂപ്പ് മുൻ ചെയര്‍മാൻ രത്തൻ ടാറ്റാ മൂലധനം നിക്ഷേപം നടത്തിയതോടെ ശ്രീകാന്ത് ബൊള്ള വ്യവസായ രംഗത്ത് ശ്രദ്ധേയനായി. ചുരുങ്ങിയ കാലംകൊണ്ട് തന്നെ ശ്രീകാന്ത് ബൊള്ള വിസ്‍മയകരമായ വളര്‍ച്ചയാണ് വ്യവസായ രംഗത്ത് സ്വന്തമാക്കിയത്. ആരൊക്കെയായിരിക്കും രാജ്‍കുമാര്‍ റാവുവിനൊപ്പം ശ്രീകാന്ത് ബൊള്ളയുടെ ജീവചരിത്ര സിനിമയില്‍ അഭിനയിക്കുക എന്നതടക്കമുള്ള കാര്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read More: 'ഞാൻ മികച്ച ഒരു ഭര്‍ത്താവല്ല', കാരണവും വ്യക്തമാക്കി വിക്കി കൗശല്‍

Follow Us:
Download App:
  • android
  • ios