രാജ്‍കുമാര്‍ റാവു നായകനാകുന്ന പുതിയ സിനിമയായ മേയ്‍ഡ് ഇൻ ചൈന പ്രദര്‍ശനത്തിന് എത്താനിരിക്കുകയാണ്. ചിത്രത്തിനറെ പ്രമോഷൻ ജോലികളിലാണ് ഇപ്പോള്‍ രാജ് കുമാര്‍. ഒരു ടെലിവിഷൻ പ്രോഗ്രാമില്‍ രാജ്‍കുമാര്‍ റാവു പങ്കെടുത്തതിന്റെ വീഡിയോ ആണ് ഓണ്‍ലൈനില്‍ തരംഗമാകുന്നത്. മനിഷ് പോള്‍ അവതാരകനാകുന്ന ടിവി ഷോയിലാണ് രാജ്‍കുമാര്‍ പങ്കെടുത്തത്.

വിദ്യാ ബാലൻ നായികയായ ഭൂല്‍ ഭുലയ്യയിലെ പാട്ടിന് അനുസരിച്ച് രാജ്‍കുമാര്‍ റാവു നൃത്തംവയ്‍ക്കുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരു ബോഡിസ്യൂട്ട് ധരിച്ചാണ് രാജ്‍കുമാര്‍ റാവു വീഡിയോയില്‍ ഉള്ളത്.  വളരെ രസകരമായ ചുവടുകളോടെയാണ് രാജ്‍കുമാര്‍ റാവു നൃത്തംവയ്‍ക്കുന്നത്. രാജ്‍കുമാര്‍ റാവു തന്നെയാണ് വീഡിയോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. എന്തായാലും വീഡിയോ ഓണ്‍ലൈനില്‍ തരംഗമാകുകയാണ്.