രജനീകാന്ത് നായകനായ 'കൂലി'യുടെ ടീസർ പുറത്തിറങ്ങി. അനിരുദ്ധിന്റെ സംഗീതം കോപ്പിയടിയാണെന്ന ആരോപണവും ഉയർന്നു. ഓഗസ്റ്റ് 14ന് ചിത്രം റിലീസ് ചെയ്യും.
ചെന്നൈ: രജനീകാന്ത് നായകനായി എത്തുന്ന 'കൂലി' 2025 ഓഗസ്റ്റ് 14 ന് റിലീസ് ചെയ്യാൻ ഇരിക്കുകയാണ്. ഇനി 100 ദിവസം മാത്രം ബാക്കി നിൽക്കെ ചിത്രത്തിന്‍റെ കൗണ്ട് ഡൗണ്‍ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. അനിരുദ്ധിന്‍റെ സംഗീതത്തിലാണ് ചിത്രത്തിലെ പ്രധാന താരങ്ങളെ മുഖം കാണിക്കാതെ അടയാളപ്പെടുത്തുന്ന ടീസര്‍ പുറത്തുവിട്ടത്.
ചൊവ്വാഴ്ച ഗായകൻ സംഗീതസംവിധായകൻ അനിരുദ്ധും നിർമ്മാണ കമ്പനിയായ സൺ പിക്ചേഴ്സ് ഇൻസ്റ്റാഗ്രാമിൽ 'കൂലി'യുടെ പുതിയ പ്രൊമോ വീഡിയോ പോസ്റ്റ് ചെയ്തു. "അരംഗം അധിരട്ടുമേ, വിസിൽ പറക്കട്ടുമേ! കൂലി100 ദിവസം കൂലി ഓഗസ്റ്റ് 14 മുതൽ ലോകമെമ്പാടും." എന്നായിരുന്നു വീഡിയോയുടെ അടിക്കുറിപ്പ്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഈ ടീസര്‍ വിവാദമായിരിക്കുകയാണ്. അനിരുദ്ധ് ടീസറില്‍ ഉപയോഗിച്ച ഗാനം കോപ്പിയടിയാണ് എന്ന ആരോപണമാണ് ഉയരുന്നത്. അമേരിക്കന്‍ റാപ്പര്‍ ലില്‍ നാസ് എക്സിന്‍റെ ഇന്‍ട്രസ്ട്രി ബേബി എന്ന ഗാനമാണ് അനിരുദ്ധ് കോപ്പി ചെയ്തത് എന്നാണ് ആരോപണം.
ടീസറില്‍ ചിത്രത്തിലെ പ്രധാന താരങ്ങളായ രജനികാന്ത്, നാഗാര്‍ജുന, സൗബിന്‍, ഉപേന്ദ്ര, സത്യരാജ് എന്നിവരെ നേരിട്ടല്ലാതെ കാണിക്കുന്നുണ്ട്. എന്തായാലും എക്സിലും മറ്റും അമേരിക്കന്‍ റാപ്പറെ ടാഗ് ചെയ്താണ് പലരും ആരോപണം ഉന്നയിക്കുന്നത്. കഴിഞ്ഞ ദിവസം ഇറങ്ങിയ കൗണ്‍ഡൗണ്‍ ടീസര്‍ ഇതിനകം വൈറലായിട്ടുണ്ട്.
ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന കൂലി സണ്‍ പിക്ചേഴ്സ് ആണ് നിര്‍മ്മിക്കുന്നത്. വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സ്റ്റൈല്‍ മന്നനൊപ്പം ബോളിവുഡ് സൂപ്പർസ്റ്റാര്‍ അണിനിരക്കും എന്ന സ്ഥിരീകരണമാണ് നല്‍കുന്നത് എന്നാണ് സൂചന. സ്വര്‍ണ്ണകള്ളക്കടത്ത് പാശ്ചത്തലത്തിലുള്ള ചിത്രത്തില്‍ തമിഴ് സൂപ്പർസ്റ്റാർ നെഗറ്റീവ് ഷേഡുകളുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നാണ് വിവരം. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ർ
അതേ സമയം കൂലി ഏതാണ്ട് മുഴുവൻ കണ്ടെന്ന് സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദര്‍ വെളിപ്പെടുത്തി. കാണാൻ മികച്ചതാണ്, വ്യത്യസ്‍ത ഷേയ്‍ഡിലുള്ളതാണെന്നും പറയുന്നു അനിരുദ്ധ് രവിചന്ദര്‍. എന്തായാലും ഈ റിവ്യൂ രജനി ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്. സ്റ്റൈല്‍ മന്നൻ രജനികാന്തിന്റേതായി ഒടുവില്‍ വന്നത് വേട്ടയ്യനായിരുന്നു. സംവിധായകൻ ടി ജെ ജ്ഞാനവേലായിരുന്നു. വിജയ് നായകനായ ലിയോ ആയിരുന്നു ലോകേഷ് കനകരാജിന്‍റെ അവസാനത്തെ ചിത്രം.


