വിവാഹ ചിത്രങ്ങള്‍ക്കൊപ്പം ഇരുവരുടെയും വിവാഹ സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ ഒരു രേഖയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു

ബോളിവുഡ് നടിയും ബിഗ് ബോസ് താരവുമായ രാഖി സാവന്ത്, താന്‍ വിവാഹിതയായ വിവരം ഇന്നലെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ബോയ്ഫ്രണ്ട് ആദില്‍ ഖാന്‍ ദുറാനിയുമായുള്ള രാഖിയുടെ വിവാഹം ഏഴ് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു. ഇരുവരും വിവാഹിതരാവുന്നതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രാഖി സാവന്ത് ഇക്കാര്യത്തില്‍ സ്ഥിരീകരണവുമായി എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എന്നാല്‍ വിവാഹ ചിത്രങ്ങള്‍ക്കൊപ്പം ഇരുവരുടെയും വിവാഹ സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ ഒരു രേഖയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതില്‍ വധുവിന്‍റെ പേരിന്‍റെ സ്ഥാനത്ത് ഫാത്തിമ എന്നായിരുന്നു. വിവാഹശേഷം രാഖി മതം മാറിയതായി നടന്ന പ്രചരണത്തില്‍ പ്രതികരണവുമായി അവരുടെ സഹോദരന്‍ രാകേഷ് രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് തനിക്ക് വിവരമൊന്നുമില്ലായിരുന്നു സഹോദരന്‍റെ പ്രതികരണം. ഭാര്യ, ഭര്‍ത്താവ് എന്ന നിലയില്‍ അവരുടെ സ്വകാര്യമായ വിഷയമാണ് അത്. ഞങ്ങള്‍ക്ക് അതേക്കുറിച്ച് അറിയില്ല. ഇനി രാഖി അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ ഏറെ ആലോചിച്ചതിനു ശേഷമാവും ഒരു തീരുമാനത്തില്‍ എത്തിയിട്ടുണ്ടാവുക. ഞങ്ങള്‍ക്ക് ടെന്‍ഷനുണ്ട്. ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയവളാണ് അവള്‍. ജീവിതത്തില്‍ ഒരുപാട് അനുഭവിച്ചിട്ടുള്ളവളാണ്, രാകേഷ് പറയുന്നു.

ALSO READ : 'വലിമൈ'യെ മറികടക്കാനായില്ല; അജിത്തിന്‍റെ കരിയറിലെ രണ്ടാമത്തെ മികച്ച ഓപണിംഗ് ആയി 'തുനിവ്'

View post on Instagram
View post on Instagram

ഏഴ് മാസം മുന്‍പാണ് തങ്ങളുടെ വിവാഹം നടന്നതെന്നാണ് രാഖി പറഞ്ഞിരിക്കുന്നത്. അതേസമയം ഇരുവരുടെയും വിവാഹം കഴിഞ്ഞതായ സോഷ്യല്‍ മീഡിയയിലെ പ്രചരണത്തെ നിഷേധിക്കുന്ന നിലപാടാണ് ആദില്‍ സ്വീകരിച്ചത്. ഇതിനു ശേഷം രാഖിയുടെ പ്രതികരണം എത്തിയിരുന്നു. താന്‍ ബിഗ് ബോസ് മറാത്തിയില്‍ ഉണ്ടായിരുന്ന സമയത്ത് പല കാര്യങ്ങളും സംഭവിച്ചിട്ടുണ്ടെന്നും അവ വിശദമായി പങ്കുവെക്കാമെന്നുമാണ് നടി അറിയിച്ചിരിക്കുന്നത്. ബിഗ് ബോസ് മറാത്തിയുടെ ജനുവരി 8 ന് അവസാനിച്ച നാലാം സീസണില്‍ ചലഞ്ചര്‍ ആയിട്ടാണ് രാഖി എത്തിയത്. അതേസമയം ആദിലുമായുള്ളത് രാഖിയുടെ രണ്ടാം വിവാഹമാണ്. റിതേഷ് സിംഗ് ആണ് അവരുടെ ആദ്യ ഭര്‍ത്താവ്. 2019 ല്‍ വിവാഹിതരായ ഇരുവരും 2022 ല്‍ വിവാഹമോചിതരായിരുന്നു.