നേരത്തേ രാഖി നൽകിയ ഗാർഹിക പീഡന പരാതിയിൽ ആദിൽ മുംബൈയിൽ അറസ്റ്റിലായിരുന്നു

ബെംഗളുരു : നടി രാഖി സാവന്തിന്‍റെ ഭർത്താവ് ആദിൽ ഖാൻ കസ്റ്റഡിയിൽ. മൈസുരുവിൽ റജിസ്റ്റർ ചെയ്ത ബലാത്സംഗക്കേസിൽ പ്രതിയായ ആദിൽ ഖാനെ കോടതിയാണ് കർണാടക പൊലീസിന്‍റെ കസ്റ്റഡിയിൽ വിട്ടത്. നേരത്തേ രാഖി നൽകിയ ഗാർഹിക പീഡന പരാതിയിൽ ആദിൽ മുംബൈയിൽ അറസ്റ്റിലായിരുന്നു. ഒരു ഇറാനിയൻ വനിത നൽകിയ ബലാത്സംഗ പരാതിയെത്തുടർന്ന് ആദിലിനെ മൈസുരു കോടതിയിൽ ഹാ‍ജരാക്കി. കർണാടക പൊലീസിന്‍റെ അപേക്ഷ പരിഗണിച്ച് ആദിലിനെ ഫെബ്രുവരി 27 വരെ കസ്റ്റഡിയിൽ വിടുകയായിരുന്നു

Read More : 'ജയിലില്‍ കിടക്കട്ടെ, പക്ഷെ ഡിവോഴ്സ് കൊടുക്കില്ല': ഭര്‍ത്താവിനെതിരെ കടുപ്പിച്ച് രാഖി

2022-ൽ താൻ ആദിലിനെ വിവാഹം കഴിച്ചതായി കഴിഞ്ഞ മാസമാണ് രാഖി വെളിപ്പെടുത്തിയത്. 2022 മെയ് 29 നാണ് വിവാഹം നടന്നതെന്ന് കാണിക്കുന്ന അവരുടെ വിവാഹ സർട്ടിഫിക്കറ്റിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനം രാഖിയുടെ മാതാവിന്‍റെ മരണത്തിന് ശേഷമാണ് ദമ്പതികളുടെ ബന്ധത്തില്‍ വിള്ളല്‍ വന്നത്. ആദിലിന് വിവാഹേതര ബന്ധമുണ്ടെന്നും രാഖി നേരത്തെ ആരോപിച്ചിരുന്നു.