Asianet News MalayalamAsianet News Malayalam

നാല് കൊല്ലത്തെ പ്രയത്നം ഒടിടി വാങ്ങാന്‍ ആളില്ല; 'ഹൃദയഭേദകം' തന്‍റെ അനുഭവം തുറന്ന് പറ‍ഞ്ഞ് രക്ഷിത് ഷെട്ടി

പ്രേക്ഷകര്‍ നിര്‍ബന്ധമായി കാണേണ്ട സീരിസ് ആയതിനാല്‍ ഇനിയും കാത്തിരിക്കാന്‍ കഴിയാത്തതിനാല്‍ സീരിസ് സ്വന്തം പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനം

Rakshit Shetty says his series Ekam has no takers on OTT and decides to release it on his own platform vvk
Author
First Published Jun 19, 2024, 10:03 AM IST

ബെംഗലൂരു: ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ സംവിധായകനും നടനും നിർമ്മാതാവുമായ രക്ഷിത് ഷെട്ടി തന്‍റെ കന്നഡ വെബ് സീരീസായ 'ഏകം' ഒടിടി പ്ലാറ്റ്ഫോമുകള്‍ ഒന്നും എടുക്കുന്നില്ലെന്ന് വെളിപ്പെടുത്തി. ഇതോടെ തന്‍റെ സ്വന്തം പ്ലാറ്റ്ഫോമില്‍ സീരിസ് റിലീസ് ചെയ്യാന്‍ ഒരുങ്ങുകയാണ് രക്ഷിത് ഷെട്ടി.

2020ല്‍ ആരംഭിച്ച സീരിസ് റിലീസിന് വേണ്ടി വളരെക്കാലം കാത്തിരുന്നുവെന്നും. പ്രേക്ഷകര്‍ നിര്‍ബന്ധമായി കാണേണ്ട സീരിസ് ആയതിനാല്‍ ഇനിയും കാത്തിരിക്കാന്‍ കഴിയാത്തതിനാല്‍ സീരിസ് സ്വന്തം പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചുവെന്നും രക്ഷിത് ഷെട്ടി ജൂൺ 17 ന് എക്‌സിൽ ഇട്ട നീണ്ട പോസ്റ്റില്‍ പറയുന്നു.

'ഞങ്ങളുടെ പാത ഒരോ തവണയും വിവിധ കാരണങ്ങളാല്‍ അടഞ്ഞു. എന്നാല്‍ ഒരു കണ്ടന്‍റിന്‍റെ മൂല്യവും ഗുണവും തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകനാണ് എന്ന ധാരണയില്‍ ഞങ്ങള്‍ അത് അവര്‍ക്ക് വിട്ടു നല്‍കാന്‍ തീരുമാനിക്കുകയാണ്' - ദൈര്‍ഘ്യമേറിയ പോസ്റ്റില്‍ വൈകാരികമായി  രക്ഷിത് ഷെട്ടി പറയുന്നു.

രക്ഷിത് ഷെട്ടിയുടെ കുറിപ്പ് ഇങ്ങനെയാണ് 

2020 ജനുവരിയിലായിരുന്നു ഞങ്ങൾ ഏകം എടുക്കാന്‍ തീരുമാനിച്ചത്. അതോ ഫെബ്രുവരി ആയിരുന്നോ? ഇപ്പോൾ അതില്‍ കുറച്ച് അവ്യക്തതയുണ്ട്. പക്ഷെ അത് കാര്യമാക്കുന്നില്ല. ഞങ്ങൾ ആവേശഭരിതരായിരുന്നു. അതുപോലെ തന്നെയായിരുന്നു ജേർണിമാൻ ഫിലിംസിലെ ടീമും. കന്നഡയിൽ ഒരു വെബ് സീരീസിന് പറ്റിയ സമയം ആണെന്ന് ഞങ്ങള്‍ക്ക് തോന്നി. 

തുടർന്ന്, കൊവിഡ് സംഭവിച്ചു. ലോകം കീഴ്മേൽ മറിഞ്ഞു. അത് അരാജകവും നിരാശാജനകവുമായിരുന്നു. പക്ഷേ ഞങ്ങൾ പണിയെടുത്തു 2021 ഒക്ടോബറിൽ, ഏകത്തിന്‍റെ അവസാന കട്ട് ഞങ്ങള്‍ കണ്ടു. അത് കണ്ടപ്പോൾ ഞാൻ ആവേശഭരിതനായി. ടീമിന്‍റെ ആവേശം അതിരുകള്‍ ഭേദിക്കുന്നത് കണ്ടപ്പോൾ എനിക്കും ആവേശമായി. അത് ലോകത്തിന് മുന്നിൽ കാണിക്കാൻ എനിക്ക് ത്രില്ലായിരുന്നു. ഒട്ടും കാത്തിരിക്കാന്‍ പറ്റാത്ത അവസ്ഥ.

പക്ഷെ അതൊരു നരകം പോലെയുള്ള കാത്തിരിപ്പായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഈ സീരിസ് പുറത്ത് എത്തിക്കാന്‍ ഞങ്ങള്‍ തേടാത്ത ഒരു വഴിയുമില്ല. ഞങ്ങളുടെ പാത ഒരോ തവണയും വിവിധ കാരണങ്ങളാല്‍ അടഞ്ഞു. എന്നാല്‍ ഒരു കണ്ടന്‍റിന്‍റെ മൂല്യവും ഗുണവും തീരുമാനിക്കാനുള്ള അവകാശം പ്രേക്ഷകനാണ് എന്ന ധാരണയില്‍ ഞങ്ങള്‍ അത് അവര്‍ക്ക് വിട്ടു നല്‍കാന്‍ തീരുമാനിക്കുകയാണ്. ഞങ്ങള്‍ ഇത് സ്വന്തം പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുന്നു . നിങ്ങൾക്കത് ഇഷ്ടപ്പെട്ടേക്കാം. നിങ്ങൾക്കത് വെറുപ്പായിരിക്കാം. എന്നാൽ നിങ്ങൾക്ക് അത് തള്ളിക്കളയാനാവില്ലെന്ന് ഞാൻ ഉറപ്പ് നൽകുന്നു. അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യേണ്ട ഒരുതരം ശ്രമമാണിത്. നിങ്ങൾ ഇത് ആസ്വദിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

2022 ൽ, '777 ചാർലി' എന്ന ചിത്രത്തിലൂടെ രക്ഷിത് പാൻ-ഇന്ത്യ ഹിറ്റ് സൃഷ്ടിച്ചിരുന്നു. ഒരു വർഷത്തിന് ശേഷം, 2023-ൽ, 'സപ്ത സാഗരദാച്ചേ എല്ലോ, സൈഡ് എ', 'സപ്ത സാഗരദാച്ചേ എല്ലോ, സൈഡ് ബി' എന്നിവയിലൂടെ കന്നഡയില്‍ ഹിറ്റ് നല്‍കിയിരുന്നു താരം.  2010ലാണ്  രക്ഷിത് സിനിമ രംഗത്തേക്ക് എത്തിയത്. ഇദ്ദേഹത്തിന്‍റെ കിര്‍ക്ക് പാര്‍ട്ടി അടക്കം വന്‍ ഹിറ്റുകളായിരുന്നു. 

ബാലകൃഷ്ണയുടെ 'തള്ളല്‍ വിവാദവും' തുണച്ചില്ല, വന്‍ പരാജയം: ചിത്രം രണ്ടാം ആഴ്ചയില്‍ ഒടിടിയില്‍ !

പൃഥ്വിരാജ് നായകനായ ആടുജീവിതം നേടിയത്?, ഒടിടിയില്‍ എവിടെ?

Latest Videos
Follow Us:
Download App:
  • android
  • ios