ഹിന്ദി നടി രാകുല്‍ പ്രീത് സിംഗിന് അടുത്തിടെ കൊവിഡ് പൊസിറ്റീവ് ആയിരുന്നു. ഇപ്പോഴിതാ തനിക്ക് കൊവിഡ് നെഗറ്റീവ് ആയെന്ന് വ്യക്തമാക്കി രാകുല്‍ പ്രീത് സിംഗ് തന്നെ രംഗത്ത് എത്തിയിരിക്കുന്നു. രാകുല്‍ പ്രീത് സിംഗിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സ്വന്തം വിശേഷങ്ങള്‍ രാകുല്‍ പ്രീത് സിംഗ് അറിയിക്കാറുണ്ട്. തന്റെ ഫോട്ടോകളും രാകുല്‍ പ്രീത് സിംഗ് ഷെയര്‍ ചെയ്യാറുണ്ട്. ഇപ്പോള്‍ എന്തായാലും രാകുല്‍ പ്രീത് സിംഗിന് കൊവിഡ് നെഗറ്റീവ് ആയി എന്നതുതന്നെയാണ് പ്രധാന കാര്യം.

കൊവിഡ് നെഗറ്റീവ് ആയ കാര്യം എല്ലാവരെയും അറിയിക്കുന്നു. ഇപ്പോള്‍ ആരോഗ്യവതിയായിരിക്കുന്നു. എല്ലാവരുടെയും ആശംസകള്‍ക്കും സ്‍നേഹത്തിനും നന്ദിയെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു. കൊവിഡിനെ തടയാൻ മാസ്‍ക് ധരിക്കാനും വേണ്ട കാര്യങ്ങള്‍ ചെയ്യാനും രാകുല്‍ പ്രീത് സിംഗ് പറയുന്നു. കൊവിഡ് പൊസിറ്റീവായ കാര്യം രാകുല്‍ പ്രീത് സിംഗ് തന്നെയാണ് അറിയിച്ചത്. ഇപ്പോള്‍ കൊവിഡ് നെഗറ്റീവ് ആയ കാര്യം സന്തോഷത്തോടെ അറിയിച്ചിരിക്കുകയാണ് രാകുല്‍ പ്രീത് സിംഗ്.

മെയ്‍ഡെ എന്ന സിനിമയാണ് രാകുല്‍ പ്രീത് സിംഗ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

അജയ് ദേവ്‍ഗണ്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ താരവും അമിതാഭ് ബച്ചനുമാണ് പ്രധാന അഭിനേതാക്കള്‍.