Asianet News MalayalamAsianet News Malayalam

ന‌ടി രാകുൽ പ്രീത് സിം​ഗിന് കൊവിഡ് സ്ഥിരീകരിച്ചു

താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും ഉടൻ തന്നെ ‌കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും രാകുൽ ആവശ്യപ്പെട്ടു. 

rakul preet singh test coronavirus positive
Author
Mumbai, First Published Dec 23, 2020, 8:11 AM IST

മുംബൈ: ന‌ടി രാകുൽ പ്രീത് സിം​ഗിന് കൊവിഡ് 19 സ്ഥീരികരിച്ചു. രാകുൽ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. തനിക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും സമ്പർക്കവിലക്കിൽ പോയിരിക്കുകയാണെന്നും രാകുൽ വ്യക്തമാക്കി.

താനുമായി സമ്പർക്കത്തിൽ വന്ന എല്ലാവരും ഉടൻ തന്നെ ‌കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും രാകുൽ ആവശ്യപ്പെട്ടു. നാ​ഗാർജുന നായകനായ മൻമദുഡു2, മർജാവാൻ, സിംല മിർച്ചി തുടങ്ങിയ ചിത്രങ്ങളിലാണ് രാകുൽ കഴിഞ്ഞ വർഷം വേഷമിട്ടത്. ഹിന്ദി, തെലുങ്കു, തമിഴ് ഭാഷകളിലായി ഏഴോളം ചിത്രങ്ങളിലും താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios