ചിരഞ്‍ജീവി നായകനാകുന്ന ചിത്രത്തില്‍ മകൻ രാം ചരണും.

ചിരഞ്‍ജീവി നായകനാകുന്ന പുതിയ സിനിമയാണ് ആചാര്യ. കൊരടാല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആചാര്യയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയില്‍ അഭിനയിക്കുന്ന രാം ചരണിന്റെ ഫസ്റ്റ് ലുക്ക് ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. താരങ്ങളടക്കമുള്ളവര്‍ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. സാമൂഹ്യപ്രവര്‍ത്തകനായിട്ടാണ് ചിത്രത്തില്‍ ചിരഞ്‍ജീവി അഭിനയിക്കുന്നത്.

സിദ്ധ എന്നാണ് ചിരഞ്‍ജീവിയുടെ മകൻ കൂടിയയ രാം ചരണിന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയില്‍ അതിഥി വേഷത്തില്‍ അല്ല രാം ചരണ്‍ എന്ന് നേരത്തെതെ ചിരഞ്‍ജീവി വ്യക്തമാക്കിയിരുന്നു. അച്ഛനും മകനും മുഴുനീള കഥാപാത്രങ്ങളായി ഒരു സിനിമയില്‍ ഒന്നിക്കുന്നതിന്റെ സന്തോഷത്തിലാണ് എല്ലാവരും. കാജല്‍ അഗര്‍വാളാണ് ചിത്രത്തിലെ നായിക. കൊവിഡ് കാരണമായിരുന്നു സിനിമയുടെ ചിത്രീകരണം വൈകിയത്. ഇപോള്‍ സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ വില്ലൻ.

മണിശര്‍മയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.