ദ അക്കാദമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ റാം ചരണ്‍ അടക്കം താരങ്ങളെ അക്കാദമി ആക്ടേര്‍സ് ബ്രാഞ്ചിലേക്ക് സ്വാഗതം ചെയ്യുന്നു. അവരുടെ സിനിമയിലെ ചെറിയ ക്ലിപ്പ് അടക്കമാണ് പോസ്റ്റ്.  

ഹോളിവുഡ്: ഒസ്കാര്‍ അവാര്‍ഡ് നല്‍കുന്ന അക്കാദമിയുടെ അഭിനേതാക്കളുടെ ബ്രാഞ്ചില്‍ അംഗത്വം ലഭിച്ച് തെലുങ്ക് സൂപ്പര്‍താരം രാം ചരൺ. വ്യാഴാഴ്ച ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അക്കാദമി ഇക്കാര്യം അറിയിച്ചത്. ലോകമെമ്പാടുമുള്ള അക്കാദമിയുടെ ആക്ടേഴ്‌സ് ബ്രാഞ്ചിലെ പുതിയ അംഗങ്ങളായ ലഷാന ലിഞ്ച്, ലൂയിസ് കൂ ടിൻ-ലോക് എന്നിവരോടൊപ്പം റാം ചരണും അംഗമായിരിക്കുന്നത്. 

റാമിന് ആഴ്ചകൾക്ക് മുമ്പ് ജൂനിയര്‍ എൻടിആറും അക്കാദമിയുടെ അഭിനേതാക്കളുടെ ശാഖയിൽ ചേർന്നിരുന്നു. ഇരുവരും ഒന്നിച്ച് അഭിനയിച്ച ആര്‍ആര്‍ആര്‍ കഴിഞ്ഞ ഒസ്കാര്‍ പുരസ്കാരത്തില്‍ രണ്ട് നോമിനേഷന്‍ നേടിയിരുന്നു. മികച്ച ഒറിജിനല്‍ ഗാനത്തിനുള്ള പുരസ്കാരവും നേടിയിരുന്നു. 

ദ അക്കാദമി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റില്‍ റാം ചരണ്‍ അടക്കം താരങ്ങളെ അക്കാദമി ആക്ടേര്‍സ് ബ്രാഞ്ചിലേക്ക് സ്വാഗതം ചെയ്യുന്നു. അവരുടെ സിനിമയിലെ ചെറിയ ക്ലിപ്പ് അടക്കമാണ് പോസ്റ്റ്. 

"അവരുടെ സൂക്ഷ്മമായ അഭിനയത്തിലൂടെയും അതിന് വേണ്ടിയുള്ള സമര്‍പ്പണത്തിലൂടെയും ഈ അഭിനേതാക്കൾ നമ്മുടെ ഹൃദയത്തില്‍ എന്നും മറക്കാത്ത മുദ്ര പതിപ്പിക്കുന്ന കഥാപാത്രങ്ങളെ സമ്മാനിച്ചു. അവരുടെ അഭിനയ വൈദഗ്ദ്ധ്യം സാധാരണ നിമിഷങ്ങളെ അസാധാരണമായ സിനിമാറ്റിക് അനുഭവങ്ങളാക്കി മാറ്റുകയും മനുഷ്യവികാരങ്ങളുടെ ആഴത്തിലും സങ്കീർണ്ണതയിലും അവതരിപ്പിക്കുയും ചെയ്യുന്നു. ഈ പ്രഗത്ഭരായ കലാകാരന്മാരെ അക്കാദമിയുടെ ആക്ടേഴ്‌സ് ബ്രാഞ്ചിലേക്ക് സ്വാഗതം ചെയ്യുന്നു" - എന്നാണ് പോസ്റ്റിലെ കുറിപ്പ് പറയുന്നത്. 

ഒക്ടോബർ 18 ന് അക്കാദമി ആക്ടേര്‍സ് ബ്രാഞ്ചിലെ പുതിയ അംഗങ്ങളുടെ ലിസ്റ്റില്‍ അക്കാദമി ജൂനിയർ എൻടിആറിനെ ഉൾപ്പെടുത്തിയിരുന്നു. ഇതോടെ രാം ചരൺ ഇതുവരെ ലിസ്റ്റിൽ ഇല്ലാത്തത് എന്തുകൊണ്ടെന്ന് ചോദ്യം ഉയര്‍ന്നിരുന്നു. അതിന് പിന്നാലെയാണ് പ്രഖ്യാപനം. 

കമലിന്‍റെ ഇന്ത്യന്‍ 2 വില്‍ രജനിക്ക് എന്ത് കാര്യം; വന്‍ അപ്ഡേറ്റ്.!

"അച്ഛന്റെ ഓർമ്മകൾ നിലനിറുത്താൻ" ഒരു അവാർഡ് കൊടുക്കാത്തത് എന്ത്: കാരണം പറഞ്ഞ് മുരളി ഗോപി