ലോസ്ആഞ്ചലോസിലെ ഓസ്കാര്‍ നിശയ്ക്കായി കഴിഞ്ഞ ദിവസം ആര്‍ആര്‍ആര്‍ ചിത്രത്തിലെ നായകന്‍ രാം ചരണ്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നും വിമാനം കയറി. 

ദില്ലി: വരുന്ന മാര്‍ച്ച് 12നാണ് ഇത്തവണത്തെ ഓസ്കാര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. ഇത്തവണ ഇന്ത്യന്‍ സിനിമയും പ്രതീക്ഷയിലാണ്. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം മത്സരിക്കുന്നുണ്ട്. വളരെക്കാലത്തിന് ശേഷമാണ് ഒരിന്ത്യന്‍ ഫീച്ചര്‍ ഫിലിം ഓസ്കാറിന്‍റെ ഏതെങ്കിലും ഒരു വിഭാഗത്തില്‍ അവസാന റൗണ്ടില്‍ എത്തുന്നത്. 

ലോസ്ആഞ്ചലോസിലെ ഓസ്കാര്‍ നിശയ്ക്കായി കഴിഞ്ഞ ദിവസം ആര്‍ആര്‍ആര്‍ ചിത്രത്തിലെ നായകന്‍ രാം ചരണ്‍ കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നിന്നും വിമാനം കയറി. യുഎസില്‍ മറ്റ് ചില പരിപാടികളും ഉള്ളതിനാലാണ് രാം ചരണ്‍ നേരത്തെ പുറപ്പെട്ടത്. 

കറുത്ത വസ്ത്രത്തിലാണ് രാം ചരണ്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. ഒപ്പം ചെരുപ്പും ധരിച്ചിരുന്നില്ല. അയ്യപ്പഭക്തനായ രാം ചരണ്‍. ശബരിമലയ്ക്ക് പോകാന്‍ മാലയിട്ടതിന്‍റെ ഭാഗമായാണ് ചെരുപ്പ് ധരിക്കാത്തത്. വ്രതാനുഷ്ഠാനത്തിന്‍റെ ഭാഗമായി നഗ്നപാദനായി ഇരിക്കുന്നതിന്‍റെ ഭാഗമായാണ് നടനെ പാദരക്ഷകളില്ലാതെ കാണപ്പെട്ടത്. 

YouTube video player

സഹനടൻ ജൂനിയർ എൻടിആർ, ആർആർആർ സംവിധായകൻ എസ്എസ് രാജമൗലി എന്നിവർക്കൊപ്പം രാം ചരണ്‍ കഴിഞ്ഞ ഗോൾഡൻ ഗ്ലോബ് അവാർഡ് നൈറ്റില്‍ പങ്കെടുത്തിരുന്നു. ആര്‍ആര്‍ആര്‍ ഈ അവാര്‍ഡ് നൈറ്റില്‍ മികച്ച വിദേശ ഭാഷാ വിഭാഗത്തിൽ നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അർജന്റീന 1985 എന്ന ചിത്രമാണ് 80-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡിൽ ഈ പുരസ്കാരം നേടിയത്. ഗോൾഡൻ ഗ്ലോബ് അവാർഡില്‍ ആര്‍ആര്‍ആര്‍ മികച്ച ഒറിജിനൽ ഗാനത്തിനുള്ള അവാര്‍ഡ് നേടിയിരുന്നു. ഈ വർഷത്തെ ക്രിട്ടിക്‌സ് ചോയ്‌സ് അവാർഡില്‍ മികച്ച വിദേശ ഭാഷാ വിഭാഗത്തിൽ ആര്‍ആര്‍ആര്‍ അവാര്‍ഡ് നേടിയിരുന്നു. 

കഴിഞ്ഞ മാര്‍ച്ചിലാണ് ആര്‍ആര്‍ആര്‍ റിലീസായത്. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തിയത്. അജയ് ദേവ്‍ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും 'ആര്‍ആര്‍ആറി'ല്‍ അഭിനയിച്ചിരുന്നു. രാജമൗലിയുടെ അച്ഛൻ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. 

യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്‍പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്‍റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷൻ നേടിയിരുന്നു. അടുത്തിടെ ജപ്പാനിലും റിലീസ് ചെയ്‍ത ചിത്രം മികച്ച പ്രതികരണമാണ് നേടിയത്.

അച്ഛനെഴുതിയ ആര്‍എസ്എസിനെക്കുറിച്ചുള്ള സിനിമയുടെ സ്ക്രിപ്റ്റ് വായിച്ച് കരഞ്ഞുപോയി: എസ്എസ് രാജമൗലി

രാംചരണിന്‍റെ റോളിനെ പുകഴ്ത്തി ജെയിംസ് കാമറൂണ്‍ - വീഡിയോ