മഹാരാഷ്ട്രയിലെ രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സംവിധായകൻ രാം ഗോപാൽ വർമ്മ. 

മുംബൈ: മഹാരാഷ്ട്രയിലെ പ്രമുഖ രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖിന്‍റെ കൊലപാതകം രാഷ്ട്രീയ രംഗത്തെ മാത്രമല്ല, ബോളിവുഡിനെയും ഞെട്ടിച്ച സംഭവമാണ്. ബാബ സിദ്ദിഖിയുമായി അടുത്ത ബന്ധമുള്ള നടന്‍ സല്‍മാന്‍ ഖാന്‍ താക്കീതായി ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്‌ണോയി സംഘമാണ് രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്തിയത് എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത.

എന്നാല്‍ ഇത്തരത്തിലുള്ള കാര്യം 'അവിശ്വസനീയവും പരിഹാസ്യവുമാണ്' എന്നാണ് ചലച്ചിത്ര സംവിധായകന്‍ രാം ഗോപാൽ വർമ്മ പറയുന്നത്. ബാബയുടെ മരണത്തിലേക്ക് നയിച്ചുവെന്ന് ആരോപിക്കപ്പെടുന്ന സൽമാൻ ഖാനുമായുള്ള ലോറൻസ് ബിഷോയിയുടെ പ്രശ്‌നം ശരിക്കും അവിശ്വസനീയമാണ് എന്നാണ് സംവിധായകന്‍ പറയുന്നത്. എന്നാല്‍ ആരുടെയും പേര് പറയാതെയാണ് എക്സ് അക്കൗണ്ടില്‍ രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റ്. 

എന്നാല്‍ രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റില്‍ പറയുന്ന വക്കീലായിരുന്ന ഗ്യാങ്സ്റ്റര്‍ എന്ന് ഉദ്ദേശിച്ചത് ലോറന്‍സ് ബിഷ്ണോയിയെ ആണെന്നും, രാഷ്ട്രീയ നേതാവ് ബാബ സിദ്ദിഖിയാണെന്നും, സ്റ്റാര്‍ സല്‍മാനാണെന്നും ഇപ്പോഴത്തെ വാര്‍ത്തകള്‍ വായിക്കുന്നവര്‍ക്ക് ആര്‍ക്കും മനസിലാകും എന്നാണ് ദേശീയ മാധ്യമത്തിലെ റിപ്പോര്‍ട്ട്. 

"ഗ്യാങ്‌സ്റ്ററായി മാറിയ ഒരു അഭിഭാഷകൻ ഒരു സൂപ്പർ സ്റ്റാറിനെ കൊന്ന് അയാള്‍ പണ്ട് മാനിനെ വേട്ടയാടിയതിന് പ്രതികാരം ചെയ്യാൻ ആഗ്രഹിക്കുന്നു. ഒരു മുന്നറിയിപ്പെന്ന നിലയിൽ, സ്റ്റാറിന്‍റെ അടുത്ത സുഹൃത്തായ ഒരു വലിയ രാഷ്ട്രീയക്കാരനെ ആദ്യം കൊല്ലാൻ ഫെയ്‌സ് ബുക്ക് വഴി റിക്രൂട്ട് ചെയ്ത തന്‍റെ 700 അംഗ ഗ്യാംഗിൽ ചിലർക്ക് നിര്‍ദേശം നല്‍കുന്നു" രാം ഗോപാല്‍ വര്‍മ്മ പറയുന്നു. 

"ജയിലിൽ ഗവൺമെന്‍റിന്‍റെ സംരക്ഷണയിലായതിനാൽ പോലീസിന് ഗ്യാങ്‌സ്റ്ററിനെ പിടിക്കാൻ കഴിയില്ല, അവന്‍റെ വക്താവ് വിദേശത്ത് നിന്ന് സംസാരിക്കുന്നു. ഒരു ബോളിവുഡ് എഴുത്തുകാരൻ ഇതുപോലൊരു കഥയുമായി വന്നാൽ, എക്കാലത്തെയും 'അവിശ്വസനീയവും പരിഹാസ്യവുമായ കഥ' എഴുതിയതിന് ബോളിവുഡുകാര്‍ അവനെ തല്ലും" - രാം ഗോപാല്‍ വര്‍മ്മ പോസ്റ്റില്‍ എഴുതി. 

എന്തായാലും നിരവധി കമന്‍റുകളാണ് രാം ഗോപാല്‍ വര്‍മ്മയുടെ പോസ്റ്റിന് അടിയില്‍ ലഭിക്കുന്നത്. സല്‍മാന്‍ മാനിനെ വേട്ടയാടിയ കേസില്‍ പെടുമ്പോള്‍ വെറും 5 വയസാണ് ലോറന്‍സ് ബിഷ്ണോയിക്കെന്ന് ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു. വലിയ കളികള്‍ മറയ്ക്കാനുള്ള കഥകളാണ് ഇതെന്നാണ് ചിലര്‍ പറയുന്നത്. അതേ സമയം ബാബ സിദ്ദിഖി ബോളിവുഡിലെ പ്രമുഖരുടെ അടുത്ത ആളായിട്ടും പലരും മൗനം പാലിക്കുന്നുവെന്ന് പലരും അഭിപ്രായപ്പെടുന്നു. 

ഭൂല്‍ ഭുലയ്യ 3 ടൈറ്റില്‍ ട്രാക്ക് ടീസര്‍ പുറത്ത്; ചിത്രം റിലീസ് ദീപാവലിക്ക്

ചില പടങ്ങള്‍ പൊട്ടുമോ, ഇല്ലയോ എന്ന് ഷൂട്ടിംഗിന്‍റെ ആദ്യദിനം തന്നെ മനസിലാകും: ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍