Asianet News MalayalamAsianet News Malayalam

ഒടിടിയില്‍ ഡബിള്‍ ഐ സ്‍മാര്‍ട്ട്, തിയറ്ററില്‍ മിസായവര്‍ക്ക് വീണ്ടും അവസരം, നേടിയ കളക്ഷന്റെ കണക്കുകളും

തിയറ്ററില്‍ മിസ് ആയവര്‍ക്ക് ആ ചിത്രം കാണാൻ അവസരം.

Ram Pothineni Double iSmart ott release update hrk
Author
First Published Sep 5, 2024, 12:20 PM IST | Last Updated Sep 5, 2024, 12:20 PM IST

രാം പൊതിനേനി നായകനായി വന്ന ചിത്രം ആണ് ഡബിള്‍ ഐ സ്‍മാര്‍ട്ട്.  സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് പുരി ജഗന്നാഥാണ്. ഡബിള്‍ ഐ സ്‍മാര്‍ടിന് 19 കോടിയോളം മാത്രമേ നേടാനായിരുന്നു. ഒടിടിടിയലും എത്തിയിരിക്കുകകയാണ് രാം പൊതിനേനി ചിത്രം ഡബിള്‍ ഐ സ്‍മാര്‍ട്ടെന്നാണ് റിപ്പോര്‍ട്ട്.

ഐ സ്‍മാർട് ശങ്കറിന്റെ രണ്ടാം ഭാഗമായിട്ടാണ് ഡബിൾ ഐ സ്‍മാർട് എത്തിത്. ഒടിടിയില്‍ ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം എത്തിയിരിക്കുന്നത്. സാം കെ നായിഡുവിന് ഒപ്പം ചിത്രത്തിന്റെ ഛായാഗ്രാഹണം ഗിയാനി ഗിയാനെല്ലിയും നിര്‍വഹിക്കുന്നു. സംഗീതം മണി ശര്‍മ നിര്‍വഹിക്കുമ്പോള്‍ ചിത്രത്തിന്റെ പിആര്‍ഒ ശബരിയും പ്രധാന നായിക കഥാപാത്രമായത് കാവ്യ താപറുമാണ്.

രാം പൊതിനേനി നായകനായി മുമ്പെത്തിയ ചിത്രം സ്‍കന്ദ വൻ ഹിറ്റായി മാറിയിരുന്നു. സംവിധാനം ബോയപതി ശ്രീനുവാണ് നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ദെടേകെയും സംഗീതം എസ് തമനും ആണ് നിര്‍വഹിച്ചത്. രാം പോത്തിനേനിയുടെ നായികയായി ശ്രീലീലയുമെത്തുന്ന ചിത്രത്തില്‍ സലീ മഞ്‍ജരേക്കര്‍, ശ്രീകാന്ത്, ശരത് ലോഹിതാശ്വ, പ്രിൻസ് സെൻസില്‍, ദഗുബാടി രാജ, പ്രഭാകര്‍, ബാബ്‍ലൂ പൃഥ്വീരാജ്, ഗൗതമി, ഇന്ദ്രജ, ഉര്‍വശി റൗട്ടേല തുടങ്ങിയ ഒട്ടേറെ പേര്‍ രാം പൊത്തിനേനി നായകനായി വൻ ഹിറ്റായ സ്‍കന്ദയില്‍ പ്രധാന വേഷങ്ങളിലെത്തി.

സംവിധായകൻ ബോയപതി ശ്രീനുവിന്റെ മറ്റൊരു ചിത്രത്തിന്റെ അപ്‍ഡേറ്റ് അടുത്തിടെ വലിയ ചര്‍ച്ചയായി മാറിയിരുന്നു. തെലുങ്കിലെ ഹിറ്റ്‍മേക്കര്‍ ബോയപതി ശ്രീനുവിന്റെ സംവിധാനത്തില്‍ സൂര്യ നായകനായി വേഷമിടും എന്നായിരുന്നു ആ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്. തമിഴിലും തെലുങ്കിലുമായിട്ടായിരിക്കും സൂര്യ നായകനാകുന്ന ചിത്രം ഒരുക്കും എന്ന റിപ്പോര്‍ട്ടിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. എങ്കിലും സൂര്യ ആരാധകരെ ആവേശത്തിലാക്കുന്നതായിരുന്നു ചിത്രത്തിന്റെ റിപ്പോര്‍ട്ട്.

Red More: വിജയ് അടച്ച നികുതി 80 കോടി, ഷാരൂഖും മോഹൻലാലും ബച്ചനും മറ്റ് താരങ്ങളും അടച്ച തുകയുടെ വിവരങ്ങള്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios