മലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് വിനീത്. ചെറുപ്പത്തിലെ തന്നെ ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയം നേടിയ നടൻ. ഇപ്പോഴും വിനീതിന്റെ സിനിമകള്‍ക്ക് പ്രേക്ഷകരുണ്ട്. ചലച്ചിത്ര നടൻ എന്നതിനു പുറമെ നര്‍ത്തകൻ എന്നനിലയിലും പേരുകേട്ട കലാകാരനാണ് വിനീത്. ലോക നൃത്ത ദിനത്തില്‍ തന്റെ പുതിയ ഒരു നൃത്തം പ്രേക്ഷകരിലേക്ക് എത്തിച്ചിരിക്കുകയാണ് വിനീത്.

രാമ രാമ രാമ റാം എന്ന വരികള്‍ക്കാണ് വിനീത് നൃത്തം ആടുന്നത്. ശ്രീരാമ ഭക്തനായ ഹനുമാനായും വിനീത് നൃത്തത്തില്‍ പകര്‍ന്നാടുന്നു. മനുഷ്യരാശിക്കും ലോകത്തിനും വേണ്ടി ഭഗവാനോടുള്ള കൂട്ടായ പ്രാര്‍ഥനയാണ് നൃത്തത്തിലൂടെ വിനീത് നടത്തുന്നത്. ദുഷ്‌കരമായ സമയങ്ങളിൽ ശക്തിക്കായി പ്രാർത്ഥിക്കുന്നുവെന്നുമാണ് വീഡിയോയ്‍ക്ക് ചുരുക്കമായി എഴുതിയിരിക്കുന്നത്. നിത്യശ്രീ മഹാദേവനാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഷാനി ഹരികൃഷ്‍ണൻ പാടിയിരിക്കുന്നു.