ഡ്രാഗണ്‍, തീ അണയ്‍ക്കാൻ പരിശീലനം ലഭിച്ചത് എന്നാണ് ഫോട്ടോയ്‍ക്ക് രമേഷ് പിഷാരടി ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

സാമൂഹ്യമാധ്യമങ്ങളില്‍ രമേഷ് പിഷാരടി പങ്കുവയ്‍ക്കുന്ന ഫോട്ടോകള്‍ അതിന്റെ ക്യാപ്ഷന്റെ പ്രത്യേകതയാല്‍ ശ്രദ്ധ നേടാറുണ്ട്. ഇത്തവണ വേറിട്ട ഒരു ക്യാപ്ഷനുമായാണ് രമേഷ് പിഷാരടി ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

രമേഷ് പിഷാരടി തന്റെ ഒരു ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നു. ഡ്രാഗണ്‍, തീ അണയ്‍ക്കാൻ പരിശീലനം ലഭിച്ചത് എന്നാണ് രമേഷ് പിഷാരടി ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഡ്രാഗണ്‍ കുഞ്ഞുങ്ങള്‍ വില്‍പനയ്‍ക്ക് എന്ന് പറഞ്ഞ് ധാരാളം കമന്റുകള്‍ അടുത്തിടെ സാമൂഹ്യ മാധ്യമങ്ങളില്‍ വരാറുണ്ട്. അത് സൂചിപ്പിച്ചുള്ളതാണ് രമേഷ് പിഷാരടിയുടെ ക്യാപ്ഷൻ. വാര്‍ത്തകളോടുള്ള പ്രതികരണമായി ദിനോസര്‍ കുഞ്ഞുങ്ങള്‍ വില്‍പ്പനയ്‍ക്ക്, ഡ്രാഗണ്‍ കുഞ്ഞുങ്ങളെ ആവശ്യമുണ്ട് എന്നൊക്കെ തുടങ്ങി കമന്റുകള്‍ എഴുതുന്ന ഒരുപാട് പേരുണ്ട്.