കൊവിഡ് 19നെ പ്രതിരോധിക്കാൻ ലോക്ക് ഡൌണിലാണ് രാജ്യം. കൊവിഡിന്റെ സമൂഹ വ്യാപനം തടയാൻ വേണ്ടിയാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചത്. അധികൃതരുടെയും സര്‍ക്കാരിന്റെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം വീട്ടിലിരിപ്പിന്റെ വിരസതയകറ്റാൻ പഴകാല ഫോട്ടോകള്‍ ഷെയര്‍ ചെയ്യുകയോ മറ്റ് ക്രിയാത്മകമായ പ്രവര്‍ത്തികളില്‍ ഇടപെടുകയോ ആണ് താരങ്ങള്‍ അടക്കം ചെയ്യുന്നത്. പതിവുപോലെ തകര്‍പ്പൻ അടിക്കുറിപ്പുമായി പഴയകാല ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി.

രമേഷ് പിഷാരടി പലപ്പോഴും ഷെയര്‍ ചെയ്യുന്ന ഫോട്ടോകള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടാറുണ്ട്.  ക്യാപ്ഷൻ കൊണ്ടും ഫോട്ടോയുടെ വ്യത്യസ്‍തത കൊണ്ടുമാണ് അത്. ഇത്തവണ രമേഷ് പിഷാരടി ബാല്യകാലത്തെ ഫോട്ടോയാണ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. വെറുതേ പൂത്തുമ്പിയേയും പൂമ്പാറ്റയെയും സംശയിച്ചു.
ലോൺ എടുക്കാനുള്ള കഴിവ് ഇല്ലാതിരുന്നതാണ് ബാല്യത്തെ കൂടുതൽ സുന്ദരമാക്കിയത് എന്നാണ് രമേഷ് പിഷാരടി ക്യാപ്ഷനായി എഴുതിയിരിക്കുന്നത്. എന്നാല്‍ ക്യാപ്ഷൻ മനസ്സിലായില്ലെന്ന് പലരും കമന്റ് ചെയ്യുന്നു. കോമഡിയാണ് ഉദ്ദേശിച്ചതെന്നും ലോണ്‍ എടുക്കാനുള്ള കഴിവില്ലാത്തതിനാല്‍ കുട്ടിക്കാലത്ത് ബാധ്യത ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് ഉദ്ദേശിച്ചതെന്നുമൊക്കെ ആരാധകര്‍ കമന്റുകളില്‍ വിശദീകരിക്കുന്നുണ്ട്.