രസകരമായ ഫോട്ടോകളുമായി ആരാധകരുടെ സംസാരങ്ങളില്‍ ശ്രദ്ധാകേന്ദ്രമാകുന്ന താരമാണ് രമേഷ് പിഷാരടി. ഇപ്പോഴിതാ വേറിട്ട ഒരു ഫോട്ടോയും ക്യാപ്ഷനുമായി രമേഷ് പിഷാരടി രംഗത്ത് എത്തിയിരിക്കുന്നു.

ശരീരത്തില്‍ ചളിയോടെയുള്ള ഫോട്ടോയാണ് രമേഷ് പിഷാരടി ഷെയര്‍ ചെയ്‍തിരിക്കുന്നത്. ക്ലേ മോഡലിംഗ് എന്ന് ക്യാപ്ഷനും എഴുതിയിരിക്കുന്നു. ബ്രാക്കറ്റില്‍ സംശുദ്ധമായ ചളി എന്നും എഴുതിയിട്ടുണ്ട്. എന്റെ പിഷു ഇങ്ങനല്ല എന്നാണ് അശ്വതി ശ്രീകാന്ത് കമന്റ് എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരും കമന്റുമായി രംഗത്ത് എത്തിയിട്ടുണ്ട്.