ലയാളത്തിന്റെ പ്രിയ കലാകാരനാണ് രമേഷ് പിഷാരടി. കോമഡി നമ്പറുകളുമായി ടിവി ഷോകളിലും സിനിമയിലും തിളങ്ങിയ രമേഷ് പിഷാരടി ഇപ്പോള്‍ സംവിധായകനായും ശ്രദ്ധേയനാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കിടുന്ന ചിത്രങ്ങൾ ഇരു കൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ക്യാപ്ഷൻ സിംഹമേ എന്ന ഓമനപ്പേരും താരത്തിന് ലഭിച്ചു. 

പതിവ് പോലെ രസകരമായൊരു ക്യാപ്ഷനുമായാണ് പിഷാരടി എത്തിയിരിക്കുന്നത്. ഇളയ മകനൊപ്പമുള്ള രസകരമായൊരു ചിത്രമാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവയ്ക്കുന്നത്. “നടക്കാൻ പഠിച്ചതിന്റെ പിറ്റേന്ന് മുതൽ പുറത്തിറങ്ങാൻ പറ്റിയിട്ടില്ല,”എന്നാണ് ചിത്രത്തിന് പിഷാരടി നൽകിയ ക്യാപ്ഷൻ. 

ജനലിൽ പിടിച്ച് പുറത്തേക്ക് നോക്കി വിഷമത്തോടെ ഇരിക്കുന്ന അച്ഛനെയും മകനെയുമാണ് ചിത്രത്തിൽ കാണാനാവുക. പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്തെത്തിയത്.