Asianet News MalayalamAsianet News Malayalam

കണ്ട് കൊതി തീരാത്ത മമ്മൂട്ടി വരുന്നു; സംവിധായകന്റെ വാക്കുകള്‍

രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.

Ramesh Pisharody speak about Gangandharvan
Author
Kochi, First Published Sep 16, 2019, 11:06 AM IST


മമ്മൂട്ടി നായകനായി ഒരുങ്ങുന്ന പുതിയ സിനിമയാണ് ഗാനഗന്ധര്‍വ്വൻ. രമേഷ് പിഷാരടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വൻ താരനിരയാണ് ചിത്രത്തിലുള്ളത്.  ഗാനഗന്ധര്‍വ്വന്റെ കഥ മമ്മൂട്ടി കേട്ടത് ഒരു പുതുമുഖത്തിന്റെ ആശങ്കയോടെയെന്ന് രമേഷ് പിഷാരടി പറയുന്നു.

നമ്മള്‍ കണ്ട് കൊതി തീര്‍ന്നിട്ടില്ലാത്ത മമ്മൂട്ടി എന്ന നടന്റെ രസകരമായ അഭിനയതലങ്ങള്‍ നന്നായി ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഓരോ സീനില്‍ അഭിനയിക്കുമ്പോഴും അതിന്റെ റഫറന്‍സായി മമ്മൂക്ക നേരത്തെ അഭിനയിച്ച കഥാപാത്രത്തെയും സീനും ഞാന്‍ ഓര്‍മ്മിപ്പിക്കും അപ്പോള്‍ ആ സീന്‍ പോലെയാകാതെ അതില്‍ നിന്ന് എങ്ങനെ മാറിചെയ്യാം എന്നാണ് ഞാന്‍ ചിന്തിക്കുന്നതെന്ന് അദ്ദേഹം പറയും- രമേഷ് പിഷാരടി പറയുന്നു. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഗാനമേള ഗായകന്‍ കലാസദന്‍ ഉല്ലാസായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്.

Follow Us:
Download App:
  • android
  • ios