കോമഡി നമ്പറുകളിലൂടെയും കുറിക്കുകൊള്ളുന്ന മറുപടികളിലൂടെയും പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ താരമാണ് രമേഷ് പിഷാരടി. സിനിമാ വിശേഷങ്ങളും മറ്റ് രസകരമായ അനുഭവങ്ങളും രമേഷ് പിഷാരടി സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവയ്‍ക്കാറുണ്ട്. രമേഷ് പിഷാരടിയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ചിരിയെ കുറിച്ച് പറഞ്ഞ് ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയും കമന്റുമാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയം. കൃഷ്‍ണശങ്കറിനും കുഞ്ചാക്കോ ബോബനും ജിസ് ജോയ്‍ക്കും ഒപ്പമുള്ള ഫോട്ടോയാണ് രമേഷ് പിഷാരടി ഷെയര്‍ ചെയ്‍തത്.

ചിരിയാണ് സാറെ ഞങ്ങളുടെ മെയിൻ എന്നായിരുന്നു രമേഷ് പിഷാരടി ഫോട്ടോയ്‍ക്ക് അടിക്കുറിപ്പായി എഴുതിയത്. രമേഷ് പിഷാരടി സംവിധാനം ചെയ്‍ത സിനിമകളെ കുറിച്ചായിരുന്നു ഒരു പ്രേക്ഷകൻ ഫോട്ടോയ്‍ക്ക് കമന്റിട്ടത്.  താൻ സംവിധാനം ചെയ്‍ത രണ്ട് സിനിമകളിലും ചിരി ഉണ്ടായിരുന്നില്ല എന്നായിരുന്നു കമന്റ്. അതിന് മറുപടിയുമായി രമേഷ് പിഷാരടിയും എത്തി.  അവിടെ ചിരി അല്ലായിരുന്നു മെയിൻ എന്നായിരുന്നു രമേഷ് പിഷാരടിയുടെ മറുപടി.