ഓസ്‍കര്‍ ജേതാവ് റമി മലേക് ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമയിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഡാനിയല്‍ ക്രേഗ് നായകനാകുന്ന സിനിമയിലെ വില്ലനായിട്ടാണ് റമി മലേക് അഭിനയിക്കുന്നത്. റമി മലേക് ലിറ്റില്‍ തിംഗ്‍സ് എന്ന സിനിമയിലും ഒരു പ്രധാന കഥാപാത്രമായി എത്തുമെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ഡെൻസൽ വാഷിങ്ടൺ ആണ് ലിറ്റില്‍ തിംഗ്‍സിലെ നായകൻ. ജോണ്‍ ലീ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡെൻസല്‍ വാഷിങ്ടണ്‍ ഒരു അന്വേഷണ ഉദ്യോഗസ്ഥനായിട്ടാണ് അഭിനയിക്കുക. ഒരു സീരിയല്‍ കില്ലറെ ചുറ്റിപ്പറ്റിയുള്ള കഥയാണ് സിനിമയുടേത്. ചിത്രത്തിലേക്ക് ഒരു പ്രധാന കഥാപാത്രമായി എത്താനാണ് റമി മലേക്കിനെ ക്ഷണിച്ചിട്ടുള്ളത്. കഥാപാത്രം ഏതെന്ന കാര്യം പുറത്തുവിട്ടിട്ടില്ല. എന്തായാലും ജെയിംസ് ബോണ്ടിലെ വില്ലൻ ലിറ്റിംഗ്‍സിലും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുവെന്നാണ് വാര്‍ത്ത.