പതിനേഴാം തീയതി പുരസ്കാരങ്ങള്‍ സമ്മാനിക്കും

പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ ഓർമ്മയ്ക്കായി ചലച്ചിത്ര കലാകാരന്മാർക്കുള്ള ഈ വർഷത്തെ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനുള്ള ഇരുപത്തിനാലാമത് രാമു കാര്യാട്ട് അവാഡിന് പ്രശസ്ത നടൻ ആസിഫ് അലി അർഹനായി. പാൻ ഇന്ത്യൻ താരമായി ഉണ്ണി മുകുന്ദനെയും മികച്ച നടിയായി അപർണ ബാലമുരളിയെയും തിരഞ്ഞെടുത്തു.

Add Asianetnews as a Preferred SourcegooglePreferred

ജഗദീഷ്, ഇന്ദ്രൻസ്, വിജയരാഘവൻ, ജോജു ജോർജ്, ഷറഫുദ്ദീൻ, അർജുൻ അശോകൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, രാജേഷ് മാധവൻ,
ആൻസൺ പോൾ, അഭിമന്യു തിലകൻ, ഇഷാൻ, ഷെരീഫ് മുഹമ്മദ്, ഡബ്സി, ഫ്രെയ, നിർമ്മാതാവ് ജോബി ജോർജ്ജ്, എ എസ് ദിനേശ്,
സുരഭി ലക്ഷ്മി, മാലാ പാർവ്വതി, ചിത്ര നായർ, ചിന്നു ചാന്ദ്നി, ശ്രുതി രാമചന്ദ്രൻ, തുടങ്ങിയ പ്രമുഖരാണ് ഈ വർഷത്തെ രാമു കാര്യാട്ട് അവാർഡിന് അർഹരായവർ.

തൃശ്ശൂർ കരിമ്പ്രം ബീച്ച് ഫെസ്റ്റിവലിന്റെ സമാപന ദിനമായ ഏപ്രിൽ പതിനേഴാം തീയതി നടത്തുന്ന വിപുലമായ ചടങ്ങിൽ വെച്ച് ജേതാക്കൾക്ക് അവാർഡുകൾ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

ALSO READ : 'ആരുടെയും വികാരത്തെ വ്രണപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല'; 'എമ്പുരാനി'ലെ പ്രതിനായക താരം പറയുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം