റാണാ ദഗുബാട്ടിയുടെ വിവാഹ ചടങ്ങുകള്‍ക്ക് തുടക്കം.

ബാഹുബലി എന്ന ചിത്രത്തിലൂടെ ആരാധകരെ സ്വന്തമാക്കിയ നടൻമാരില്‍ ഒരാളാണ് റാണ ദഗുബാട്ടിയും. റാണാ ദഗുബാട്ടിയുടെ വിവാഹ ചടങ്ങുകള്‍ക്ക് തുടക്കമായതാണ് ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

വിവാഹ ചടങ്ങുകള്‍ക്ക് തുടക്കമായ കാര്യം അറിയിച്ച് റാണാ ദഗുബാട്ടി തന്നെ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്. വധു മിഹിഖയ്‍ക്കൊപ്പം പുഞ്ചിരിച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് റാണാ ദഗുബടി ഷെയര്‍ ചെയ്‍തിരിക്കുന്നത്. ആശംസകളുമായി ഒട്ടേറെ ആരാധകര്‍ കമന്റുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായുള്ള ഹല്‍ദി ചടങ്ങ് വധുവിന്റെ വീട്ടിലാണ് നടക്കുന്നത്. പരമ്പരാഗത തെലുങ്കു- മര്‍വാരി ആചാരപ്രകാരമാണ് വിവാഹം. കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് വിവാഹം നടക്കുക.