Asianet News MalayalamAsianet News Malayalam

അയ്യപ്പനും കോശിയും തെലുങ്കില്‍, പൃഥ്വിരാജിന്റെ വേഷത്തിനും ആളായി!

അയ്യപ്പനും കോശിയും എന്ന സിനിമ തെലുങ്കിലേക്ക്.

Rana Dagubati star in Pawan Kalyan next film  Another journey begins
Author
Hyderabad, First Published Dec 21, 2020, 12:34 PM IST

റാണാ ദഗുബാട്ടി പവൻ കല്യാണിനൊപ്പം അഭിനിയിക്കുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രം അയ്യപ്പനും കോശിയുടെയും തെലുങ്ക് റീമേക്കിലാണ് ഇരുവരും അഭിനയിക്കുകയെന്നാണ് വാര്‍ത്ത. സച്ചിയായിരുന്നു സിനിമ  സംവിധാനം ചെയ്‍തത്. മലയാളത്തില്‍ അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് അയ്യപ്പനും കോശിയും. പവൻ കല്യാണിനൊപ്പം അഭിനയിക്കുന്ന കാര്യം റാണ ദഗുബാട്ടി തന്നെയാണ് അറിയിച്ചത്. അയ്യപ്പനും കോശിയും തെലുങ്കില്‍ എത്തുന്നതും കാത്തിരിക്കുകയാണ് ആരാധകര്‍.

തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സിനിമയ്‍ക്കായി ചില ഗാനങ്ങള്‍ ചിട്ടപ്പെടുത്തുകയും ചെയ്‍തു. സിനിമയുടെ ടൈറ്റില്‍ ഗാനം പവൻ കല്യാണിനെ കൊണ്ട് പാടിപ്പിക്കാനാണ് തമൻ ആലോചിക്കുന്നത്.  പൃഥ്വിരാജും ബിജു മേനോനുമായിരുന്നു മലയാളത്തില്‍ ടൈറ്റില്‍ ഗാനം പാടിയത്.  സാഗ്ര ചന്ദ്ര സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലെ ഗാനത്തിന്റെ കാര്യത്തില്‍ ഔദ്യോഗിക തീരുമാനമായിട്ടില്ല. അയ്യപ്പൻ നായര്‍ എന്ന കഥാപാത്രമായാണ് ബിജു മേനോൻ അഭിനയിക്കുന്നത്.

ഏതൊക്കെ താരങ്ങളാകും ചിത്രത്തിലുണ്ടാകുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

പൃഥ്വിരാജിന്റെ കഥാപാത്രമായാകും റാണ ദഗുബാട്ടി അഭിനയിക്കുക.

Follow Us:
Download App:
  • android
  • ios