വെയ്ക്ക് അപ് സിദ്ദ്, യെ ജവാനി ഹെ ദിവാനി എന്നീ ചിത്രങ്ങൾക്കു ശേഷം അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര

പ്രയാഗ്: ബോളിവുഡിലെ പ്രണയജോഡിയായ രൺബീർ കപൂറും അലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്നു ചിത്രമാണ് ബ്രഹ്മാസ്ത്രം. ചിത്രത്തിന്‍റെ ടൈറ്റില്‍ പ്രയാഗിലെ കുംഭമേളയില്‍ മഹാശിവരാത്രി നാളില്‍ പുറത്തുവിട്ടു. നൂറുകളക്കിന് ഡ്രോണുകള്‍ ഉപയോഗിച്ച് കുംഭമേള നടക്കുന്ന ഗംഗ നദിക്ക് മുകളിലാണ് ടൈറ്റില്‍ തെളിയിച്ചത്.

വെയ്ക്ക് അപ് സിദ്ദ്, യെ ജവാനി ഹെ ദിവാനി എന്നീ ചിത്രങ്ങൾക്കു ശേഷം അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അമിതാഭ് ബച്ചൻ, രൺബീർ കപൂർ, അലിയ ഭട്ട്, നാഗാർജുന, മൗനി റോയ് എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. 

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ്, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്, നമിത് മൽഹോത്ര എന്നിവർ ചേർന്നാണ് അയാൻ മുഖർജിയുടെ ഡ്രീം പ്രൊജക്റ്റായ ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന് മൂന്നുഭാഗങ്ങള്‍ ഉണ്ടാകും. ചിത്രത്തിന്‍റെ ആദ്യഭാഗം 2019 ക്രിസ്തുമസിന് റിലീസ് ചെയ്യും.