അവാര്‍ഡ് ചടങ്ങില്‍ രണ്‍ബീര്‍ ആലിയക്ക് നല്‍കിയ സ്നേഹ ചുംബനമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

മുംബൈ: ബോളിവുഡിലെ പ്രണയ ജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. പൊതുവിടങ്ങളില്‍ വച്ച് ഇരുവരും തങ്ങളുടെ സ്നേഹം വെളിപ്പെടുത്താറുമുണ്ട്. ഇപ്പോളിതാ സീ സിനി അവാര്‍ഡ് ചടങ്ങില്‍ രണ്‍ബീര്‍ ആലിയക്ക് നല്‍കിയ സ്നേഹ ചുംബനമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ചിത്രം റാസിയിലെ പ്രകടനത്തിന് മികച്ച അഭിനേത്രിയായി ആലിയയുടെ പേര് അനൗണ്‍സ് ചെയ്തപ്പോളായിരുന്നു രണ്‍ബീറിന്‍റെ ചുംബനം. മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് രണ്‍ബീറാണ്. ആലിയയില്‍ നിന്നാണ് രണ്‍ബീര്‍ അവാര്‍ഡ് ഏറ്റുവാങ്ങിയതും.

View post on Instagram