ജോസഫ് എന്ന സിനിമിയിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകനാണ് രഞ്‍ജിൻ രാജ്.

ജോസഫ് എന്ന സിനിമിയിലൂടെ മലയാള സിനിമാ ലോകത്ത് ശ്രദ്ധേയനായ സംഗീത സംവിധായകാണ് രഞ്‍ജിൻ രാജ്. പൂമുത്തോളേ എന്ന ഗാനമാണ് രഞ്‍ജിൻ രാജിനെ ഏറെ ശ്രദ്ധേയനാക്കിയത്. തുടര്‍ന്ന് സിനിമയില്‍ സജീവമാകുകയാണ് രഞ്‍ജിൻ രാജ്. ഇപോഴിതാ ആദ്യ തമിഴ് സിനിമയുടെ പശ്ചാത്തല സംഗീതം നിര്‍വഹിച്ച സന്തോഷം അറിയിക്കുകയാണ് രഞ്‍ജിൻ രാജ്.

View post on Instagram

കാടവെര്‍ എന്ന സിനിമയ്‍ക്കാണ് രഞ്‍‌ജിൻ രാജ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്. അമലാ പോള്‍ ആണ് ചിത്രം നിര്‍മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അമലാ പോള്‍ തന്നെയാണ് ചിത്രത്തിലെ നായികയും. അനൂപ് പണിക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അഭിലാഷ് പിള്ള ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

അതോ അന്ത പറവൈ പോലെ ആണ് അമലാ പോളിന്റെ റിലീസ് ചെയ്യാനുള്ള ചിത്രം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.