Asianet News MalayalamAsianet News Malayalam

'എന്‍റെ ഉള്ളില്‍ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ് ഇപ്പോള്‍'; മറഡോണയുടെ ഓര്‍മയിൽ രഞ്ജിനി

ഹൃദയാഘാതത്തെ തുടർന്നായിരുന്നു മറഡോണയുടെ അന്ത്യം. അറുപത് വയസായിരുന്നു അദ്ദേഹത്തിന്. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് മറഡോണ തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. 

ranjini haridas facebook post about diego maradona
Author
Kochi, First Published Nov 26, 2020, 12:39 PM IST

ഴിഞ്ഞ ദിവസമാണ് കായിക പ്രേമികളെയും ലോകജനതയെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി ഫുട്ബോൾ ഇതിഹാസം മറഡോണ വിടവാങ്ങിയത്. അദ്ദേഹത്തിന്റെ വിയോ​ഗ വാർത്ത ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. നിരവധി പേർ അദ്ദേഹത്തിനൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്തുകൊണ്ട് രം​ഗത്തെത്തി. 2012 ഒക്ടോബറിൽ ബോബി ചെമ്മണ്ണൂരിന്‍റെ ജ്വല്ലറി ഉദ്ഘാടനത്തിനായി മറഡോണ കണ്ണൂരെത്തിയതിന്‍റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് അവതാരക രഞ്ജിനി ഹരിദാസ്. അന്ന് ആ പരിപാടി അവതരിപ്പിച്ചത് രഞ്ജിനി ആയിരുന്നു

"വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതിഹാസം തന്‍റെ ആരാധകരെ കാണുന്നതിന് കണ്ണൂരെത്തിയപ്പോള്‍ ആ പരിപാടി അവതിരിപ്പിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.  ഞാന്‍ അവതരിപ്പിച്ച പരിപാടികളില്‍ ഏറ്റവും രസകരവും ഊര്‍ജ്ജസ്വലവുമായത് കൊണ്ട് തന്നെ ആ ദിവസം എന്നും എന്‍റെ ഹൃദയത്തില്‍ അടയാളപ്പെടുത്തും. ഫുട്ബോള്‍ താരത്തിന്‍റെ ഊര്‍ജവും ആവേശവും എക്കാലത്തേയും ഏറ്റവും വലിയ ഫുട്ബോള്‍ താരത്തോടുള്ള ആളുകളുടെ കറകളഞ്ഞ സ്നേഹവും തന്നെയായിരിക്കും എല്ലാവരുടെയും മനസില്‍ തങ്ങി നില്‍ക്കുക. അദ്ദേഹം പോയി എന്നറിഞ്ഞപ്പോള്‍...എന്‍റെ മനസ് തീര്‍ത്തും ഉന്മാദം നിറഞ്ഞ ആ ദിവസങ്ങളിലേക്ക് തിരിച്ചുപോയി. പരിപാടി അവതരിപ്പിച്ചതും അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തതും അദ്ദേഹം എന്നെ ചുംബിച്ചതും.. ആകാംക്ഷയ്ക്കപ്പുറം എന്‍റെ ഉള്ളില്‍ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ് ഇപ്പോള്‍. അദ്ദേഹം ഇല്ലെന്ന അറിവ് ലോകത്തിനേറ്റ പ്രഹരമാണ്, ഒരു വലിയ നഷ്ടം", രഞ്ജിനി കുറിച്ചു. 

I had the honour of hosting an event years ago when the Legend himself came to visit his Malayalee football fans in...

Posted by Ranjini Haridas on Wednesday, 25 November 2020

ഹൃദയാഘാതത്തെ തുടർന്നായിരുന്നു മറഡോണയുടെ അന്ത്യം. അറുപത് വയസായിരുന്നു അദ്ദേഹത്തിന്. രണ്ടാഴ്ച്ചയ്ക്ക് മുമ്പ് മറഡോണ തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രി വിട്ടിരുന്നു. നേരത്തെ അദ്ദേഹം സുഖംപ്രാപിച്ച് വരുന്നതായും മറികടന്നത് ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയമെന്നും അദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്നുള്ള ശസ്ത്രക്രിയായിരുന്നു പൂർത്തിയായത്. പിന്നീട്ട് എട്ട് ദിവസത്തിന് ശേഷമാണ് മറഡോണ ആശുപത്രിയിൽ നിന്ന് മടങ്ങിയത്. 

Follow Us:
Download App:
  • android
  • ios