മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്‍ജിനി ഹരിദാസ്. നടിയെന്ന നിലയിലും രഞ്‍ജിനി ഹരിദാസ് ശ്രദ്ധ നേടിയിട്ടുണ്ട്. രഞ്‍ജിനി ഹരിദാസിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഇപ്പോഴിതാ രഞ്‍ജിനി ഹരിദാസിന്റെ പുതിയൊരു ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. രഞ്‍ജിനി ഹരിദാസ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ക്യാപ്ഷന്റെ പേരിലാണ് ഫോട്ടോ ശ്രദ്ധ നേടുന്നത്.

കണ്ണാടിയിലെ പ്രതിബിംബമായും അല്ലാതെയും ഫോട്ടോയില്‍ രഞ്‍ജിനി ഹരിദാസിനെ കാണുന്നത്. ക്യാപ്ഷൻ ഇടാനാകുന്നില്ല, സഹായിക്കാമോ എന്നാണ് രഞ്‍ജിനി ഹരിദാസ് എഴുതിയിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. മലയാളി മങ്കയാണ് എന്നാണ് ഒരു കമന്റ്. ദൈവമേ, പാവത്തിങ്കൾക്ക് ഇത്രയും സൗന്ദര്യം കൊടുക്കല്ലേ എന്നാണ് മറ്റൊരു കമന്റ്.  എന്റെ എപ്പോഴത്തെയും പങ്കാളിയെന്നും ഒരാള്‍ കമന്റ് എഴുതിയിരിക്കുന്നത്.

രഞ്‍ജിനി ജോസിന് ഒപ്പമുള്ള ഫോട്ടോ രഞ്‍ജിനി ഹരിദാസ് ഷെയര്‍ ചെയ്‍തതും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.

കോളേജ് കാലത്തെ ഒരു ഫോട്ടോയും രഞ്‍ജിനി ഹരിദാസ് അടുത്തിടെ ഷെയര്‍ ചെയ്‍തിരുന്നു. തന്നെ ചിത്രത്തില്‍ കണ്ടുപിടിക്കാൻ രഞ്‍ജിനി ഹരിദാസ് ഒരു ക്ലൂവും നല്‍കിയിരുന്നു. ഇപ്പോള്‍ ഫോട്ടോയ്‍ക്ക് ക്യാപ്ഷൻ ഇടാനാണ് രഞ്‍ജിനി സഹായം അഭ്യര്‍ഥിച്ചിരിക്കുന്നത്. ക്യാപ്ഷൻ എഴുതിയവരോട് രഞ്‍ജിനി ഹരിദാസ് മറുപടി പറഞ്ഞിട്ടില്ല.