ഉണ്ണി മുകുന്ദന്‍ നായകനാകുന്ന പുതിയ ചിത്രം.
കഴിഞ്ഞ ദിവസം ആയിരുന്നു ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചത്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ജയ് ഗണേഷ്' എന്നാണ് പേര് നൽകിയിരിക്കുന്നത്. ഒറ്റപ്പാലത്തെ ഗണേശോത്സവത്തിൽ ആയിരുന്നു ഉണ്ണി മുകുന്ദന്റെ പ്രഖ്യാപനം. ശേഷം ഫേസ്ബുക്കിലൂടെ ടൈറ്റിൽ അനൗൺസ് ചെയ്യുക ആയിരുന്നു. വെല്ലുവിളി നിറഞ്ഞതാകും ജയ് ഗണേഷിന്റെ യാത്ര എന്നാണ് രഞ്ജിത് ശങ്കർ പറയുന്നത്.
ടൈറ്റിൽ അനൗൺസ് ചെയ്തു കൊണ്ടുള്ള പോസ്റ്റിൽ ആയിരുന്നു സംവിധായകൻ ഇക്കാര്യം അറിയിച്ചത്. "ജയ് ഗണേഷിന്റെ തിരക്കഥ പൂർത്തിയായ ശേഷം ഒരു നടനായി കാത്തിരിക്കുക ആയിരുന്നു. മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം ഏഴ് മാസത്തോളം ചിത്രീകരണമൊന്നുമില്ലാതിരുന്ന കൃത്യമായ തിരക്കഥയ്‌ക്കായി കാത്തിരിക്കുക ആയിരുന്നു ഉണ്ണിയും. ഞങ്ങൾ ജയ് ഗണേഷിനെ കുറിച്ച് ചർച്ച ചെയ്തു. അദ്ദേഹത്തിന് തിരക്കഥ ഇഷ്ടമായി. ഞാൻ എന്റെ നടനെയും കണ്ടെത്തി. ആവേശകരവും വെല്ലുവിളി നിറഞ്ഞതുമായ യാത്രയായിരിക്കും ഇത്. ഈ യാത്രയുടെ ഓരോ ഘട്ടവും ആസ്വാദകമാകുമെന്ന് പ്രതീക്ഷിക്കുന്നു", എന്നാണ് രഞ്ജിത്ത് ശങ്കർ കുറിച്ചത്.
രഞ്ജിത്ത് ശങ്കറും ഉണ്ണി മുകുന്ദനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ജയ് ഗണേഷ്. ഉണ്ണിമുകുന്ദന്‍ ഫിലിംസിന്‍റെ മൂന്നാമത്തെ നിര്‍മ്മാണ സംരംഭം കൂടിയാണിത്. ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരെയും അഭിനേതാക്കളെയും സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് സൂചനകൾ. അതേസമയം, സൂപ്പര്‍ ഹീറോ ചിത്രമാണോ ജയ് ഗണേഷ് എന്നും പ്രേക്ഷകര്‍ ചോദിക്കുന്നുണ്ട്. ടൈറ്റില്‍ പ്രഖ്യാപിച്ച് കൊണ്ടുള്ള വീഡിയോയുടെ പശ്ചാത്തലം(ഗ്രാഫിക്സ്) സൂപ്പര്‍ ഹീറോ ചിത്രങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഇവര്‍ പറയുനന്ത്.
മാളികപ്പുറം ആണ് ഉണ്ണി മികുന്ദന്റേതായി ഏറ്റും ഒടുവിൽ റിലീസ് ചെയ്ത സിനിമ. വിഷ്ണു ശശി ശങ്കർ ആയിരുന്നു ചിത്രത്തിന്റെ സംവിധാനം. 'ഗന്ധര്‍വ്വ ജൂനിയർ' എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങളും നടന്നു കൊണ്ടിരിക്കയാണ്. അഞ്ച് ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണു അരവിന്ദ് ആണ്. 40 കോടി ബജറ്റിൽ ആണ് സിനിമ ഒരുങ്ങുകയെന്ന് നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു.
ശ്രീനിലയത്തിൽ കുഞ്ഞതിഥി എത്തുന്നു, സന്തോഷത്തിൽ സുമിത്രയും രോഹിത്തും; 'കുടുംബവിളക്ക്' റിവ്യു
