ലോക്ക് ഡൗണ്‍ കാലത്ത് ഏറ്റവും ചര്‍ച്ചയായ വിഷയമായിരുന്നു ഉയര്‍ന്ന വൈദ്യുതി ബില്‍. ഇപ്പോഴിതാ സോളാറിലേക്ക് മാറിയ ശേഷം വൈദ്യുതി ബില്‍ കുറഞ്ഞ കാര്യം സംവിധായകൻ രഞ്‍ജിത് ശങ്കര്‍ പങ്കുവെച്ചതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

സോളാറിലേക്ക് മാറിയതിന് ശേഷമുള്ള ആദ്യ ബില്‍. പ്രകൃതിയെ സഹായിക്കു സോളറിലേക്ക് മാറുവെന്നാണ് രഞ്‍ജിത് ശങ്കര്‍ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. രഞ്‍ജിത് ശങ്കര്‍ ബില്‍ പങ്കുവെച്ചപ്പോള്‍ അഭിനന്ദനവുമായി ഒട്ടേറെ ആരാധകര്‍ രംഗത്ത് എത്തിയിട്ടുണ്ട്. 100 രൂപയാണ് ബില്‍ ആയി വന്നത് എന്നാണ് രഞ്‍ജിത് ശങ്കര്‍ പങ്കുവെച്ച ഫോട്ടോയില്‍ നിന്ന് വ്യക്തമാകുന്നത്. സോളാറിലേക്ക് മാറാൻ എത്ര ചെലവ് വന്നുവെന്ന് ആരാധകര്‍ ചോദിക്കുന്നുണ്ട്. രഞ്‍ജിത് ശങ്കറിന്റെ പോസ്റ്റ് ആരാധകര്‍ക്ക് പ്രചോദനമായിട്ടുണ്ടെന്നാണ് കമന്റുകളില്‍ നിന്ന് മനസിലാകുന്നത്.