11,266 ചതുരശ്ര അടിയാണ് അപ്പാർട്മെന്റിനുള്ളത്. 1300 ചതുരശ്ര അടിയുള്ള വിശാലമായ ടെറസാണ് പ്രധാന പ്രത്യേകത.
പുത്തൻ വീട് സ്വന്തമാക്കി ബോളിവുഡ് നടൻ രൺവീർ സിംഗ്(Ranveer Singh). ബാന്ദ്രയിലെ സാഗർ റിഷാം എന്ന റെസിഡൻഷ്യൽ ടവറിലാണ് കടലിനെ അഭിമുഖീകരിക്കുന്ന വീട് രൺവീർ സിങ്ങും ദീപിക പദുകോണും സ്വന്തമാക്കിയത്. ഇതോടെ ഷാരൂഖ് ഖാന്റെ അയൽക്കാരായി രൺവീറും കുടുംബവും മാറും.
119 കോടി രൂപയുടെ റിയൽ എസ്റ്റേറ്റ് കരാറിലാണ് രൺവീർ സിങ്ങും പിതാവ് ജഗ് ജീത് സുന്ദർസിങ് ഭവ്നാനിയും ഒപ്പുവെച്ചത്. 16,17,18,19 നിലകളിലായാണ് അപ്പാർട്മെന്റ് സ്ഥിതി ചെയ്യുന്നത്. 11,266 ചതുരശ്ര അടിയാണ് അപ്പാർട്മെന്റിനുള്ളത്. 1300 ചതുരശ്ര അടിയുള്ള വിശാലമായ ടെറസാണ് പ്രധാന പ്രത്യേകത.
തിയറ്ററിലും ബോക്സ് ഓഫീസിലും മിന്നും പ്രകടനം ; 'കടുവ' സക്സസ് ടീസർ പുറത്തിറങ്ങി
അതേസമയം, ജയേഷ്‍ഭായി ജോര്‍ദാര്‍ (Jayeshbhai Jordaar) എന്ന ചിത്രമാണ് രൺവീറിന്റേതായി അടുത്തിടെ പുറത്തിറങ്ങിയത്. നവാഗതനായ ദിവ്യാംഗ് ഥക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ചിത്രമാണ്. നര്‍മ്മത്തിന്‍റെ മേമ്പൊടിയോടെ പെണ്‍ ഭ്രൂണഹത്യ എന്ന ഗൌരവമുള്ള വിഷയമാണ് ചിത്രം പറയുന്നത്. ഗുജറാത്ത് ആണ് സിനിമയുടെ പശ്ചാത്തലം. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് യാഷ് രാജ് ഫിലിംസ് ആണ്.
'ആക്രമിക്കപ്പെട്ട നടിക്കൊപ്പം, നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നു': പൃഥ്വിരാജ്
താൻ ആക്രമിക്കപ്പെട്ട നടിക്കൊപ്പമെന്ന് നടൻ പൃഥ്വിരാജ്(Prithviraj). കടുവ സിനിമയുമായി ബന്ധപ്പെട്ട് നടന്ന പത്രസമ്മേളനത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം. അക്രമിക്കപ്പെട്ട നടി തന്റെ അടുത്ത സുഹൃത്താണെന്നും നടിയില്‍ നിന്ന് നേരിട്ട് കാര്യങ്ങള്‍ അറിഞ്ഞിരുന്നുവെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
വിജയ് ബാബു 'അമ്മ യോഗത്തിൽ പങ്കെടുത്തതിൽ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും പൃഥ്വിരാജ് പറഞ്ഞു. "താനും ആ യോഗത്തിൽ പങ്കെടുത്തിട്ടില്ല. സംഘടനയുടെ അത്തരം കാര്യങ്ങളെ കുറിച്ചും അറിയില്ല". അമ്മ ഒരു ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്‍റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് ചാരിറ്റബിൾ സൊസൈറ്റി ആയാണ് അമ്മ രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും രജിസ്‌ട്രേഷൻ മാറ്റുന്നത് വരെ അതങ്ങനെ തുടരുമെന്നുമായിരുന്നു പൃഥ്വിരാജിന്‍റെ മറുപടി. 'അമ്മ സംഘടനകളെ കുറിച്ചുള്ള ചോദ്യങ്ങൾ ഒഴിവാക്കാമോ എന്നും വാര്‍ത്താ സമ്മേളനത്തിനിടെ പൃഥ്വിരാജ് ചോദിച്ചു.
