Asianet News MalayalamAsianet News Malayalam

83 song : രണ്‍വീര്‍ സിംഗ് ചിത്രം '83', 'ലെഹ്‍റാ ദൊ'യുടെ ടീസര്‍ പുറത്തുവിട്ടു

രണ്‍വീര്‍ സിംഗ് ചിത്രത്തിലെ 'ലെഹ്‍റാ ദൊ' എന്ന ഗാനത്തിന്റെ ടീസര്‍ പുറത്തുവിട്ടു.
 

Ranveer singh film 83 song teaser out
Author
Kochi, First Published Dec 5, 2021, 5:25 PM IST

രണ്‍വീര്‍ സിംഗ് (Ranveer Singh) ചിത്രം '83' പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റൻ കപില്‍ ദേവിന്റെയും കഥയാണ് '83' പറയുന്നത്. പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നിരുന്നു '83'. ഇപോഴിതാ '83' ചിത്രത്തിന്റെ ഗാനത്തിന്റെ ടീസറും പുറത്തുവിട്ടിരിക്കുകയാണ്.

'ലെഹ്‍റാ ദൊ' എന്ന ഗാനത്തിന്റെ ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. 'ലെഹ്‍റാ ദൊ' എന്ന ഗാനം നാളെ പുറത്തുവിടും.  അസീം  മിശ്രയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. രണ്‍വീര്‍ സിംഗ് ചിത്രത്തില്‍ കപില്‍ ദേവായി അഭിനയിക്കുമ്പോള്‍ ഭാര്യാ കഥാപാത്രമായി ദീപികാ പദുക്കോണാണ് എത്തുന്നത്.

കബിര്‍ ഖാൻ, വിഷ്‍ണുവര്‍ദ്ധൻ ഇന്ദുരി, ദീപിക പദുക്കോണ്‍, സാജിഗദ് നദിയാദ്‍വാല എന്നിവരാണ് '83' നിര്‍മിക്കുന്നത്. റിലയൻസ് എന്റര്‍ടെയ്‍ൻമെന്റ്, ഫാന്റം ഫിലിംസ്, വിബ്രി മീഡിയ, കെഎ പ്രൊഡക്ഷൻസ്,  നദിയാദ്‍വാല ഗ്രാൻഡ്‍സണ്‍ എന്റര്‍ടെയ്‍ൻമെന്റ്, കബിര്‍ ഖാൻ ഫിലിംസ് എന്നിവയുടെ ബാനറിലാണ് നിര്‍മാണം. പ്രിതം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.  രാമേശ്വര്‍ എസ് ഭഗത് ആണ് '83'ന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

കബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കൃഷ്‍ണമാചാരി ശ്രീകാന്ത് ആയി തമിഴ് നടൻ ജീവയാണ് അഭിനയിക്കുന്നത്.  '83' എന്ന ചിത്രത്തിന്റെ ട്രെയിലറിന് ലഭിച്ച അഭിനന്ദനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രണ്‍വീര്‍ സിംഗ് നേരത്തെ രംഗത്ത് എത്തിയിരുന്നു.  രണ്‍വീര്‍ സിംഗ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു നന്ദി പറഞ്ഞ് രംഗത്ത് എത്തിയത്.

Follow Us:
Download App:
  • android
  • ios