ബലാക്കോട്ട്, പുല്‍വാമ, അഭിനന്ദന്‍, തുടങ്ങിയ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അന്ധേരിയിലെ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിരവധിയാളുകൾ എത്തിയതായും റിപ്പോർട്ടുകളുണ്ട്.
ദില്ലി: ഇന്ത്യൻ വ്യോമസേന വിംഗ് കമാന്‍റര്‍ അഭിനന്ദന്‍ വര്‍ധമാന്റെ ജീവിതം സിനിമയാകുമ്പോൾ ആരായിരിക്കും വെള്ളിത്തിരയിൽ അഭിനന്ദനെ അവതരിപ്പിക്കുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേഷകർ. ചിത്രത്തിൽ അഭിനയിക്കുന്നതിന് നിരവധി താരങ്ങളുടെ പേരുകൾ നിർദ്ദേശിച്ച് ആരാധകർ രംഗത്തെത്തുന്നുണ്ടെങ്കിലും സാമൂഹ്യമാധ്യമങ്ങൾ ഒന്നടങ്കം പറയുന്നത് നടൻ രൺവീർ സിംഗിന്റെ പേരാണ്.
വെള്ളിത്തിയിൽ രൺവീർ സിംഗ് അഭിനന്ദനെ അവതരിപ്പിക്കണമെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം. രൺവീർ സിംഗാണ് അഭിനന്ദനായി എത്തുന്നതെങ്കിൽ ചിത്രം ഉറപ്പായും കണ്ടിരിക്കുമെന്നും ആരാധകർ പറയുന്നു.
രാജ്യ സ്‌നേഹം ആസ്പദമാക്കിയിട്ടുള്ള സിനിമകള്‍ക്ക് ആരാധകരേറെയാണ്. ഉറി സര്‍ജിക്കല്‍ സ്‌ട്രൈക്ക് സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ
‘ഉറി’ എന്ന ബോളിവുഡ് ചിത്രം അതിനുദാഹരണമാണ്. ചിത്രം മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ-പാക് ബന്ധം വഷളായിരിക്കുന്ന ഈ സന്ദർഭത്തിൽ പുതിയ ചിത്രങ്ങൾ ഒരുക്കാനുള്ള തിരക്കിലാണ് ചലച്ചിത്രലോകം. ഭീകരാക്രമണം, അഭിനന്ദനെ പാക്കിസ്ഥാൻ കസ്റ്റഡിയിലെടുത്ത സംഭവമടക്കം സിനിമയാക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
ബലാക്കോട്ട്, പുല്‍വാമ, അഭിനന്ദന്‍, തുടങ്ങിയ പേരുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അന്ധേരിയിലെ ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നിരവധിയാളുകൾ എത്തിയതായും റിപ്പോർട്ടുകളുണ്ട്.
