Asianet News MalayalamAsianet News Malayalam

നടൻ നിവിൻ പോളിക്കെതിരെ യുവതിയുടെ പരാതിയില്‍ കേസ്; വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന് പരാതി

കോതമംഗലം ഊന്നുകൽ പോലീസ് ആണ് നടനെതിരെ കേസ് എടുത്തിരിക്കുന്നത്. 

Rape case against actor Nivin Pauly
Author
First Published Sep 3, 2024, 6:42 PM IST | Last Updated Sep 3, 2024, 7:24 PM IST

തിരുവനന്തപുരം: നടൻ നിവിൻ പോളിക്കെതിരെ യുവതിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. വിദേശത്ത് വെച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കോതമംഗലം ഊന്നുകൽ പോലീസ് ആണ് നടനെതിരെ കേസ് എടുത്തിരിക്കുന്നത്. കേസിന്റെ അന്വേഷണം പ്രത്യേക അന്വേഷണ സംഘം (എസ്ഐറ്റി) ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതി പരാതി നല്‍‌കിയിരിക്കുന്നത്. നേര്യമംഗലം ഊന്നുകല്‍ സ്വദേശിയാണ് യുവതി.

വിദേശത്ത് വെച്ചാണ് സംഭവം നടന്നതെന്നും യുവതി പരാതിയില്‍ പറയുന്നു. നിവിന്‍ പോളിക്കൊപ്പം മറ്റ് ചിലര്‍ കൂടി തന്നെ പീഡിപ്പിച്ചെന്നും സംഘമായി ചേര്‍ന്നാണ് പീഡനമെന്നും യുവതി പരാതിയില്‍ പറയുന്നു. നേര്യമംഗലം  ഊന്നുകല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും. കേസിൽ ആറു പ്രതികളാണുള്ളത്. നിവിന്‍ പോളി ആറാം പ്രതിയാണ്. പരാതി ആദ്യം എത്തിയത് എറണാകുളം റൂറൽ എസ് പിക്കാണ്. പിന്നീട് ഊന്നുകൽ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. നിവിൻ പോളിക്കെതിരെ ബലാത്സം​ഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഐപിസി 376, 354, 376 ഡി എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios