രശ്‍മിക മന്ദാനയുടെ പുതിയ ഫോട്ടോകള്‍ ഏറ്റെടുത്ത് ആരാധകര്‍.


തെന്നിന്ത്യയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് രശ്‍മിക മന്ദാന. സിനിമയില്‍ എത്തിയിട്ട് ഒരുപാട് വര്‍ഷങ്ങളൊന്നുമായില്ലെങ്കിലും ചെയ്‍തവയൊക്കെ ശ്രദ്ധേയമായ കഥാപാത്രങ്ങള്‍. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കാനും രശ്‍മിക മന്ദാനയ്‍ക്കായി. ഇപോഴിതാ രശ്‍മിക മന്ദാനയുടെ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

ഇഷ്‍ടപ്പെട്ട ഫോട്ടോകള്‍ തെരഞ്ഞെടുക്കാനാണ് തമാശയെന്നോണം രശ്‍മിക മന്ദാന ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. പുഷ്‍പ കിരീടം ധരിച്ചതുപോലെയാണ് രശ്‍മിക മന്ദാന ഫോട്ടോയിലുള്ളതും. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. എന്തായാലും രശ്‍മിക മന്ദാനയുടെ ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

കിരിക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്‍മിക മന്ദാന വെള്ളിത്തിരയിലെത്തുന്നത്.

ഗുഡ് ബൈ എന്ന ഹിന്ദി സിനിമയാണ് രശ്‍മിക മന്ദാനയുടെ പുതിയ ചിത്രം.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.