പുഷ്പ 2 ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും.

ഴിഞ്ഞ കുറച്ച് കാലമായി തെന്നിന്ത്യൻ സിനിമാ ലോകത്തെ ചർച്ചാ വിഷയങ്ങളിൽ ഒന്നാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും തമ്മിൽ പ്രണയത്തിലാണെന്നത്. ഇക്കാര്യത്തിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ലെങ്കിലും താരങ്ങൾ ഒന്നിക്കുന്ന ഫോട്ടോകൾ സോഷ്യൽ ലോകത്ത് വ്യാപകമായി പ്രചരിക്കുകയും ചെയ്യാറുണ്ട്. അടുത്തിടെ വിജയിയുമായുള്ള രശ്മികയുടെ ലഞ്ച് ഡേറ്റ് ഫോട്ടോസ് ഏറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പോഴിതാ റിലേഷൻഷിപ്പിനെ കുറിച്ച് രശ്മിക മന്ദാന പറഞ്ഞ കാര്യങ്ങൾ വൈറൽ ആകുകയാണ്. പുഷ്പ 2വിലെ കിസ്സിക്ക് സോ​ങ്ങിന്റെ ലോഞ്ചിനിടെ ആയിരുന്നു രശ്മികയുടെ പ്രതികരണം. റിലേഷൻഷിപ്പിനെ കുറിച്ചുള്ള സംസാരത്തിനിടെ ഇൻസ്ട്രിയിൽ നിന്നുള്ള ആളാണോ പുറത്തുനിന്നുള്ള ആളാണോ ലൗവ്വർ എന്ന ചോദ്യത്തിന്, 'എല്ലാർക്കും തെരിഞ്ച വിഷയം താ', എന്നാണ് രശ്മിക മറുപടി നൽകിയത്. ഈ ഉത്തരമാണ് നിങ്ങൾക്ക് വേണ്ടതെന്ന് എനിക്ക് അറിയാമെന്നും പൊട്ടിച്ചിരിച്ച് കൊണ്ട് രശ്മിക പറയുന്നുമുണ്ട്. 

അടുത്തിടെ ഒരു അഭിമുഖത്തിൽ വിജയ് താൻ സിങ്കിള്‍ അല്ലെന്ന് സമ്മതിച്ചിരുന്നു. തന്‍റെ പങ്കാളിയുടെ പേര് പറയാതെ, താൻ ഒരു ബന്ധത്തിലാണെന്നും താരം സ്ഥിരീകരിച്ചിരുന്നു. അതേസമയം, വിജയ് ദേവരകൊണ്ട ഇപ്പോൾ വിഡി 12 ഷൂട്ടിംഗ് തിരക്കിലാണ്.

Rashmika Mandanna Confirms Her Relation With Vijay Deverakonda ❤ | Pushpa 2 Pre Release Event

രശ്മികയുടെ പുഷ്പ 2 ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ രശ്മിക അവതരിപ്പിക്കുന്നത്. ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡാന്‍സിംഗ് ക്യൂൻ ശ്രീലീലയും അല്ലു അർജുനും ആടിത്തകര്‍ത്ത കിസ്സിക്ക് ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം