ഗീതാ ഗോവിന്ദം, ഡിയര്‍ കേമ്രേഡ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടി രശ്മിക മന്ദാന ബോളിവുഡിലേക്ക്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനാകുന്ന 'മിഷൻ മജ്നു' എന്ന ചിത്രത്തിലൂടെയാണ് താരത്തിന്‍റെ ബോളിവുഡ് അരങ്ങേറ്റം. ശാന്തനു ബാഗ്ചി ഒരുക്കുന്ന ചിത്രം യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉള്ളതാണ്. പാക്കിസ്ഥാനിലെ ഒരു ഒപ്പറേഷന്‍റെ കഥയാണ് ചിത്രത്തിന്‍റേതാണെന്നാണ് സൂചന.

കന്നട, തെലുഗു ചിത്രങ്ങളിലൂടെ ആരാധകരുടെ മനം കവർന്ന രശ്മികയ്ക്ക് മലയാളത്തിലും ഏറെ ആരാധകരുണ്ട്. ഗീതാ ഗോവിന്ദം, ഡിയർ കോമ്രേഡ് എന്നിവ രശ്മികയുടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. വിജയ് ദേവരകൊണ്ട-രശ്മിക മന്ദാന കൂട്ട് കെട്ട് സിനിമ ആരാധകർക്കും പ്രിയപ്പെട്ടതാണ്.