നടന്‍ കാര്‍ത്തിയും നാഗര്‍ജുനയും ഒരുമിച്ചെത്തിയ തോഴ എന്ന ചിത്രത്തിലൂടെ കീര്‍ത്തി നേടിയ സംവിധായകനാണ് വംശി. 

വിജയ്(Vijay) നായകനായി എത്തുന്ന ബീസ്റ്റിനായുള്ള(Beast movie) കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രത്തിന്റെ സംവിധാനം നെല്‍സണ്‍ ദിലീപ്‍കുമാര്‍ ആണ്. ചിത്രം ഈ മാസം 13ന് പ്രേക്ഷർക്ക് മുന്നിലെത്തും. ദളപതി 66(Thalapathy 66)നെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ചിത്രത്തിൽ വിജയിയുടെ നായികയാകുന്നത് നടി രശ്മക മന്ദാനയാണെന്ന(Rashmika Mandanna) വിവരമാണ് 
ഇപ്പോൾ പുറത്തുവരുന്നത്. 

വംശി പൈഡിപള്ളിയാകും വിജയിയുടെ 66മത്തെ ചിത്രം സംവിധാനം ചെയ്യുക. ചിത്രത്തിൽ തെലുങ്ക് താരം നാനിയും പ്രധാനവേഷത്തിൽ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എസ്‍. തമൻ ആണ് സംഗീതം. തമിഴിലും തെലുങ്കിലും ഒരേസമയം നിർമ്മിക്കുന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷൻ ജോലികൾ തുടർന്നുവരികയാണ്. തമിഴിലും തെലുങ്കിലും

നടന്‍ കാര്‍ത്തിയും നാഗര്‍ജുനയും ഒരുമിച്ചെത്തിയ തോഴ എന്ന ചിത്രത്തിലൂടെ കീര്‍ത്തി നേടിയ സംവിധായകനാണ് വംശി. തമിഴ്-തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ദളപതി 66 എന്നാണ് വിവരം. വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. അതുകൊണ്ട് തന്നെ ദളപതി 65 എന്നാണ് ചിത്രം അറിയപ്പെടുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തില്‍ എത്തുന്നുണ്ട്. സംവിധായകൻ ശെല്‍വരാഘവനും ബീസ്റ്റെന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷൈൻ ആദ്യമായിട്ടാണ് തമിഴ് ചിത്രത്തില്‍ അഭിനയിക്കുന്നതും. മൂന്ന് പ്രതിനായകൻമാരാണ് ചിത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണം; ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് രോഹിണി

സിനിമയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് (Hema Committee Report) പുറത്തുവിടണമെന്ന് നടി രോഹിണി(Rohini). സ്ത്രീസുരക്ഷയ്ക്ക് ആഭ്യന്തര പരാതിപരിഹാര സംവിധാനം അനിവാര്യമാണെന്നും രോഹിണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

പാലക്കാട് നടന്ന ഡയ​ലോ​ഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു രോഹിണി. നടിക്ക് അനുകൂലമായൊരു കോടതി വിധിക്കായാണ് താനും കാത്തിരിക്കുന്നതെന്ന് രോഹിണി വ്യക്തമാക്കി. പോപ്പുലറായ ഒരു നടിക്ക് ഇത്തരത്തിലൊരു പ്രശ്നം നേരിടേണ്ടി വന്നെങ്കിൽ സാധാരണക്കാരായ സ്ത്രീകൾ എങ്ങനെ മുന്നോട്ടു പോകുമെന്ന് ചിന്തിക്കേണ്ടതാണെന്നും ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്നും രേഹിണി അറിയിച്ചു. 

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് നേരത്തെ റിമ കല്ലിങ്കലും പാർവതി തിരുവോത്തും രം​ഗത്തെത്തിയിരുന്നു.'ഞങ്ങള്‍ എല്ലാവരുടെയും ഒരുപാട് കാലത്തെ സമയവും പ്രയത്‌നവുമാണ് അത്. ഞങ്ങളുടെ മാത്രം ആവശ്യമല്ല, എല്ലാവരുടെയും ആവശ്യമാണ്. ജനങ്ങളുടെ നികുതിപ്പണം ചെലവാക്കിയാണ് കമ്മീഷന്‍ രൂപീകരിച്ചത്. സിനിമയില്‍ ആഭ്യന്തരപ്രശ്‌ന പരിഹാര സെല്‍ രൂപീകരിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതില്‍ അഭിമാനമുണ്ടെന്നും റിമ പറഞ്ഞു. സ്ത്രീകള്‍ക്ക് വേണ്ടി മാത്രമല്ല, സിനിമയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണത്. നിര്‍മാതാക്കളുടെ സംഘടനയെല്ലാം അതിനെ ഗൗരവകരമായി എടുത്തിട്ടുണ്ട്. എല്ലാ സിനിമാസെറ്റുകളിലും ആഭ്യന്തരപ്രശ്‌ന പരിഹാര സെല്‍ ഉണ്ടായിരിക്കും. അതിന് നിമിത്തമായതില്‍ ഡബ്ല്യൂ.സി.സിയ്ക്ക് അഭിമാനമുണ്ട്', എന്നായിരുന്നു റിമ മാധ്യമങ്ങളോട് പറഞ്ഞത്.