Asianet News MalayalamAsianet News Malayalam

ആള്‍ക്കാര്‍ നോക്കിനില്‍ക്കേ രശ്‍മികയുടെ 'ലിപ്‍‌ലോക്ക്', വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

രണ്‍ബിര്‍ കപൂര്‍ നായകനാകുന്നതാണ് ആനിമല്‍.

 

Rashmika Mandanna Ranbir Kapoor film Animal song out hrk
Author
First Published Oct 11, 2023, 3:03 PM IST

രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രമാണ് ആനിമല്‍. രശ്‍മിക മന്ദാനയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റേതായി കാത്തിരുന്ന ഗാനം പുറത്തുവിട്ടിരിക്കുകയാണ്. രശ്‍മികയുടെയും രണ്‍ബിര്‍ കപൂറിന്റെയും ലിപ്‍ലോക്ക് രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഗാനം.

സന്ദീപ് റെഡ്ഡി വങ്കയുടെ സംവിധാനത്തിലുള്ള ചിത്രം ആനിമലിലെ ഗാനം ഹിറ്റായി മാറിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. അര്‍ജുൻ റെഡ്ഡി' എന്ന ചിത്രത്തിന് ശേഷം സന്ദീപ് റെഡ്ഡി വംഗയുടേതായി എത്തുന്ന 'ആനിമലി'ല്‍ വലിയ പ്രതീക്ഷകളുമാണ് രണ്‍ബിര്‍ കപൂറിന്. ഛായാഗ്രാഹണം അമിത് റോയ് ആണ്. ആനിമലിനായി ഹര്‍ഷവര്‍ദ്ധൻ രാമേശ്വര്‍ സംഗീത സംവിധാനം നിര്‍വഹിക്കുമ്പോള്‍ ബോബി ഡിയോള്‍, ത്രിപ്‍തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ, സിദ്ധാന്ത് തുടങ്ങി ഒട്ടേറെ താരങ്ങളും കഥാപാത്രങ്ങളാകുന്നു.

രണ്‍ബിര്‍ കപൂറിന്റെ ജോഡിയായിട്ട് തന്നെയാണ് ചിത്രത്തില്‍ രശ്‍മിക മന്ദാനയാണ് എത്തുക. അനില്‍ കപൂറും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി ആനിമലിലുണ്ട്. ടീ സീരീസിന്റെയും ഭദ്രകാളി പിക്ചേഴ്‍സിന്റെയും ബാനറിലാണ് നിര്‍മാണം. രണ്‍ബിര്‍ കപൂര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ നിര്‍മാണം ഭൂഷൻ കുമാറും പ്രണവ് റെഡ്ഡി വംഗയും ചേര്‍ന്നാണ്.

തു ഝൂതി മേയ്‍ൻ മക്കാറെനെന്ന സിനിമയാണ് രണ്‍ബിര്‍ കപൂര്‍ നായകനായി വേഷമിട്ടവയില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. സംവിധാനം നിര്‍വഹിച്ചത് ലവ് രഞ്‍ജനായിരുന്നു. ശ്രദ്ധ കപൂര്‍ നായികയുമായി എത്തി. ഡിംപിള്‍ കപാഡിയും രണ്‍ബിര്‍ ചിത്രത്തില്‍ കഥാപാത്രമായപ്പോള്‍ അനുഭവ് സിംഗ്, ബോണി കപൂര്‍, ഹസ്‍ലീൻ കൗര്‍ അമ്പെര്‍ റാണ, മോണിക്ക ചൗധരി, രാജേഷ് ജെയ്‍സ്, അയഷ റാസ, ധ്രുവ് ത്യാഗി, ടീന സിംഗ്, കാര്‍ത്തിക് ആര്യൻ, ജതിന്ദര്‍ കൗര്‍ എന്നിവരും മറ്റ് പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.

Read More: മലേഷ്യയില്‍ ലിയോയ്‍ക്ക് ഒരു കോടി, രജനികാന്തിനെ പിന്നിലാക്കാൻ വിജയ് കുതിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios