Pushpa 2 : 'കെജിഎഫി'ലെ റീനയെ പോലെ ശ്രീവല്ലിയും മരിക്കുമോ ? മറുപടിയുമായി നിർമാതാവ്
ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ തുടങ്ങുമെന്നാണ് വിവരം.

ഡിസംബർ പതിനേഴിനാണ് തെന്നിന്ത്യൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ(Allu Arjun) ചിത്രം പുഷ്പയുടെ(Pushpa) ആദ്യഭാഗം തിയറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചിരുന്നത്. മലയാളി താരം ഫഹദ് ഫാസിലിന്റെ വില്ലൻ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. നിലവിൽ പുഷ്പയുടെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് സിനിമാസ്വാദകർ. കഴിഞ്ഞ ദിവസം ചിത്രത്തിൽ രശ്മിക മന്ദാന അവതരിപ്പിക്കുന്ന കഥാപാത്രം ശ്രീവല്ലി മരിക്കുമെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയാണ് സിനിമയുടെ നിർമാതാവ് വൈ രവി ശങ്കർ.
സിനിമയെ കുറിച്ച് ഇപ്പോൾ ആർക്കും ഒന്നും അറിയില്ല, അതിനാൽ തന്നെ അതിനെ കുറിച്ച് എന്ത് എഴുതിയാലും ആളുകൾ വിശ്വസിക്കും. ഇത്തരം വാർത്തകൾ മറ്റ് വെബ്സൈറ്റുകളും ചാനലുകളും വാർത്ത ഏറ്റുപിടിക്കുകയും ചെയ്യും. എന്നാൽ, ഇത്തരം വാർത്തകളെല്ലാം വ്യാജമാണെന്ന് മാത്രമാണ് തനിക്ക് പറയാനുള്ളത്. അസംബന്ധമായ വാർത്തകളാണ് ഇതൊക്കെയെന്നും നിർമാതാവ് വ്യക്തമാക്കി. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പുഷ്പ രണ്ടാം ഭാഗത്തെ കുറിച്ച് നിർമാതാവ് പറഞ്ഞത്. പുഷ്പയുടെ രണ്ടാം ഭാഗത്തിൽ തുടക്കത്തിൽ തന്നെ രശ്മിക അവതരിപ്പിച്ച ശ്രീവല്ലി എന്ന കഥാപാത്രം കൊല്ലപ്പെടുമെന്നായിരുന്നു വാർത്തകൾ. കെജിഎഫ് 2ല്‍ നായിക കൊല്ലപ്പെടുന്നത് പോലെ പുഷ്പ 2വിലും നായിക മരിക്കുന്ന രീതിയിലേക്ക് അണിയറപ്രവര്‍ത്തകര്‍ സ്ക്രിപ്റ്റ് മാറ്റിയെന്നും പ്രചരണം ഉണ്ടായിരുന്നു.
Pushpa 2 : ഫഹദിന്റെയും അല്ലുവിന്റെയും നേർക്കുനേർ പോരാട്ടം; 'പുഷ്പ 2'ന് ഓഗസ്റ്റില്‍ തുടക്കം
അതേസമയം, ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റിൽ തുടങ്ങുമെന്നാണ് വിവരം. ചിത്രത്തിന്റെ തിരക്കഥ ജോലികള്‍ പുരോഗമിക്കുകയാണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചാല്‍ രണ്ട് മാസത്തിനുള്ളില്‍ തന്നെ തിയേറ്ററുകളില്‍ എത്തിക്കാനാണ് നിര്‍മ്മാതാക്കള്‍ ലക്ഷ്യമിടുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ നിര്‍മ്മാണം വൈകുന്നത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്നുവെന്ന വിവരം പുറത്തുവരുന്നത്. നേരത്തെ കെജിഎഫ് 2വിന്റെ വന്‍ വിജയം പുഷ്പയുടെ തിരക്കഥയില്‍ മാറ്റം വരുത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
പ്രേക്ഷക നിരൂപക പ്രശംസകൾ നേടിയ പുഷ്പ ബോക്സ് ഓഫീസിലും മിന്നും പ്രകടനമായിരുന്നു കാഴ്ചവച്ചത്. ചിത്രം ജനുവരി ഏഴിന് ആമസോൺ പ്രൈമിൽ റിലീസ് ഹിന്ദി പതിപ്പ് ഒഴിവാക്കി റിലീസ് ചെയ്തിരുന്നു. ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകൾക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിച്ച ചിത്രം കൂടിയാണിത്.
തെലുങ്കിനൊപ്പം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ സിനിമ ലഭ്യമാകും. രണ്ട് ഭാഗങ്ങാളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ പേര് പുഷ്പ ദ റൈസ് എന്നാണ്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തിയത്.