Asianet News MalayalamAsianet News Malayalam

രശ്‍മിക മന്ദാനയുടെ ആദ്യ ബോളിവുഡ് ചിത്രം സെൻസര്‍ കഴിഞ്ഞു, ദൈര്‍ഘ്യം രണ്ട് മണിക്കൂറും 24 മിനിറ്റും

രശ്‍മിക മന്ദാന നായികയാകുന്ന ചിത്രം ഒക്ടോബര്‍ ഏഴിനാണ് റിലീസ് ചെയ്യുക.

Rashmika Mandanna starrer film Goodbye censored with U
Author
First Published Oct 6, 2022, 5:23 PM IST

തെന്നിന്ത്യയുടെ പ്രിയ നായിക രശ്‍മിക മന്ദാനയുടെ ബോളിവുഡ് അരങ്ങേറ്റം എന്നതിനാല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രമാണ് 'ഗുഡ്‍ബൈ'. അമിതാഭ് ബച്ചനും ചിത്രത്തില്‍ രശ്‍മിക മന്ദാനയ്‍ക്കൊപ്പം പ്രധാന കഥാപാത്രങ്ങളില്‍ എത്തുന്നുവെന്നതിനാല്‍ പ്രേക്ഷക പ്രതീക്ഷ വര്‍ദ്ധിക്കുന്നു. ഫാമിലി കോമഡി ഡ്രാമ വിഭാഗത്തിലുള്ളതാണ് ചിത്രം. 'ഗുഡ്‍ബൈ'യുടെ സെൻസര്‍ കഴിഞ്ഞിരിക്കുകയാണ്.

'ചില്ലര്‍ പാര്‍ട്ടി'യും 'ക്വീനു'മൊക്കെ ഒരുക്കിയ വികാസ് ബാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് യു സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. വികാസ് തന്നെ രചനയും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂറും 24 മിനിറ്റും 24 സെക്കൻഡുമാണ്. നീന ഗുപ്‍ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്‍ത, അഭിഷേക് ഖാന്‍, എല്ലി അവ്‍റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി സുധാകര്‍ റെഡ്ഡി യക്കന്തിയാണ്.

 കഴിഞ്ഞ വര്‍ഷം ഏപ്രില്‍ ആദ്യം ആരംഭിച്ച ചിത്രീകരണം ഈ വര്‍ഷം ജൂണില്‍ അവസാനിച്ചിരുന്നു. ഗുഡ് കമ്പനി, ബാലാജി മോഷന്‍ പിക്ചേഴ്സ്, സരസ്വതി എന്‍റര്‍ടൈന്‍മെന്‍റ് എന്നീ ബാനറുകളില്‍ വികാസ് ബാല്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, രുചിക കപൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം. ഒക്ടോബര്‍ ഏഴ് ആണ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന റിലീസ് തീയതി.

'ബ്രഹ്‍മാസ്‍ത്ര'യാണ് അമിതാഭ് ബച്ചൻ അഭിനയിച്ചതില്‍ ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍ത ചിത്രം.  'ബ്രഹ്‍മാസ്‍ത്ര പാര്‍ട്ട് വണ്‍ : ശിവ' സെപ്റ്റംബര്‍ ഒമ്പതിനാണ് തിയറ്ററുകളില്‍ എത്തിയത്. അയൻ മുഖര്‍ജി ആണ് ചിത്രം സംവിധാനം ചെയ്‍തത്. രണ്‍ബിര്‍ കപൂര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ആലിയ ഭട്ട് ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. 'ഇഷ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ആലിയ ഭട്ട് അഭിനയിക്കുന്നത്.  പങ്കജ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. 'ബ്രഹ്‍മാസ്‍ത്ര'യുടെ തെലുങ്ക് ട്രെയിലറിന് ശബ്‍ദം നല്‍കിയത് ചിരഞ്‍ജീവിയാണ്.ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് 'ബ്രഹ്‍മാസ്‍ത്ര' എത്തിയത്. ഹുസൈൻ ദലാലും അയൻ മുഖര്‍ജിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

Read More: 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സു'മായി വിനീത് ശ്രീനിവാസൻ, സെക്കൻഡ് ലുക്കും പുറത്ത്

Follow Us:
Download App:
  • android
  • ios