1960കളിൽ ജമ്മു കശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. 

ദുൽഖർ സൽമാൻ( Dulquer Salmaan) കേന്ദ്ര കഥാപാത്രമാകുന്ന തെലുങ്ക് ചിത്രത്തിന്റെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. തെന്നിന്ത്യൻ താരം രശ്മിക മന്ദാന( Rashmika Mandanna) അവതരിപ്പിക്കുന്ന 'അഫ്രീൻ' എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. 

മൃണാല്‍ താക്കൂര്‍ ആണ് ദുൽഖറിന്റെ നായികയായി എത്തുന്നത്. സീത എന്ന കഥാപാത്രത്തെ ആകും മൃണാൽ അവതരിപ്പിക്കുക. ദുല്‍ഖര്‍ ആദ്യമായി പട്ടാളക്കാരനായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഇത്. കാശ്മീരില്‍വെച്ച് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരണം പൂര്‍ത്തിയാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. 

മഹാനടിക്ക് ശേഷം വൈജയന്തി ഫിലിംസും ദുൽഖർ സൽമാനും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, തെലുങ്കു, തമിഴ് എന്നീ മൂന്ന് ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യും. ദുല്‍ഖറിനുവേണ്ടി എഴുതപ്പെട്ട കഥാപാത്രമാണ് റാം എന്നും മറ്റൊരു നടനെയും ആലോചിച്ചില്ലെന്നുമാണ് ഹനു രാഘവപ്പുഡി പറഞ്ഞിരുന്നത്.

YouTube video player

പി.എസ്. വിനോദ് ആണ് ഛായാ​ഗ്രഹണം. വിശാൽ ചന്ദ്രശേഖർ സം​ഗീതം നൽകുന്നു. 1960കളിൽ ജമ്മു കശ്മീരിൽ നടന്ന ഒരു പ്രണയ കഥയാണ് ചിത്രം പറയുന്നത്. കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നത്.

'കുറുപ്പി'ന് പിന്നാലെ വിജയ്‍യുടെ 'ബീസ്റ്റി'നും കുവൈത്തില്‍ വിലക്ക്

വിജയ് നായകനാകുന്ന ചിത്രം 'ബീസ്റ്റി'നായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 'ബീസ്റ്റിലെ' ഗാനങ്ങളെല്ലാം ഇതിനകം വൻ ഹിറ്റായി മാറിയിട്ടുണ്ട്. 'ബീസ്റ്റി'ന്റെ ഓരോ വിശേഷങ്ങളും ഓണ്‍ലൈനില്‍ തരംഗമാകുന്നു. ഇപ്പോള്‍ വിജയ് നായകനാകുന്ന ചിത്രം 'ബീസ്റ്റി'ന് കുവൈത്തില്‍ വിലക്ക് ഏര്‍പ്പെടുത്തിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. (Beast).

'കുറുപ്പ്', 'എഫ്‍ഐആര്‍' എന്നീ ചിത്രങ്ങള്‍ക്ക് പിന്നാലെ 'ബീസ്റ്റി'നും കുവൈത്തില്‍ നിരോധനം ഏര്‍പ്പെടുത്തിയതിന്റെ കാരണം വ്യക്തമല്ല. 'ബീസ്റ്റ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവിട്ടത് വൻ ഹിറ്റായിരുന്നു. 'വീരരാഘവന്‍' എന്ന സ്‍പൈ ഏജന്‍റ് ആണ് വിജയിയുടെ കഥാപാത്രം. നഗരത്തിലെ ഒരു ഷോപ്പിംഗ് മാള്‍ പിടിച്ചെടുത്ത് സന്ദര്‍ശകരെ ബന്ദികളാക്കുകയാണ് തീവ്രവാദികള്‍ എന്നാണ് ട്രെയിലറില്‍ നിന്ന് മനസിലാകുന്നത്.

സന്ദര്‍ശകര്‍ക്കിടയില്‍ ഉള്‍പ്പെട്ടുപോകുന്ന വിജയ് കഥാപാത്രം അവരുടെ രക്ഷകനാവുന്നതാണ് ചിത്രത്തിന്‍റെ പ്രധാന പ്ലോട്ട് എന്നാണ് ട്രെയ്‍ലര്‍ നല്‍കുന്ന സൂചന. എക്സ്‍പ്ലോസീവുകള്‍ ഏറെ ഉപയോഗിച്ചിരിക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം അനിരുദ്ധ് രവിചന്ദറിന്റെ ട്രാക്കുകളും 'ബീസ്റ്റി'ന്റെ ട്രെയ്‍ലര്‍ ഒരു ആവേശകരമായ അനുഭവമാക്കി മാറ്റുന്നുണ്ട്. 

കലാനിധി മാരനാണ് ചിത്രത്തിന്റെ നിര്‍മാണം. സണ്‍ പിക്ചേഴ്‍സ് തന്നെയാണ് ബാനര്‍. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ആര്‍ നിര്‍മലാണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

'ബീസ്റ്റ്' എന്ന ചിത്രം തിയറ്ററുകളില്‍ തന്നെയാണ് റിലീസ് ചെയ്യുക. വിജയ് നായകനാകുന്ന ചിത്രം ഏപ്രില്‍ 14നാണ് റിലീസ് തീരുമാനിച്ചിട്ടുള്ളത്. വിജയ്‍യ്‍ക്ക് 'ബീസ്റ്റ്' ചിത്രം ഏറെ പ്രതീക്ഷയുള്ള ഒന്നാണ്. സംവിധായകൻ ശെല്‍വരാഘവൻ, മലയാളി താരം ഷൈൻ ടോം ചാക്കോ, ജോണ്‍ വിജയ്, ഷാജി ചെൻ തുടങ്ങി ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

 നെല്‍സണ്‍ ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. 'അറബിക് കുത്ത്' പാട്ടാണ് ചിത്രത്തിലേതായി വൻ ഹിറ്റായി മാറിയിരുന്നു. ശിവകാര്‍ത്തികേയൻ ആണ് ചിത്രത്തിലെ ഗാനത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. സ്വന്തം സംഗീത സംവിധാനത്തില്‍ അനിരുദ്ധ് രവിചന്ദര്‍ ജൊനിത ഗാന്ധിയുമായി ചേര്‍ന്ന് പാടിയിരിക്കുന്നു.