മാനേജര്‍ തന്നെ പറ്റിച്ച് പണം തട്ടിയ കാര്യത്തില്‍ പൊലീസ് നടപടിയിലേക്കും മറ്റും പോകാന്‍ രശ്മിക ആഗ്രഹിക്കുന്നില്ലെന്നാണ് നടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്

മുംബൈ:  നടി രശ്മിക മന്ദാനയെ പറ്റിച്ച് വിശ്വസ്തനായ മാനേജർ 80 ലക്ഷം രൂപ തട്ടിയതായി വാര്‍ത്ത. രശ്മികയുടെ കരിയറിന്‍റെ തുടക്കം മുതൽ അവര്‍ക്കൊപ്പം ഉണ്ടായിരുന്ന മാനേജരാണ് ഈ തട്ടിപ്പ് നടത്തിയത്. ഇവരെ ജോലിയില്‍ നിന്നും രശ്മിക പിരിച്ചുവിട്ടു. 

പുറത്തുവന്ന വാര്‍ത്തയോട് താരം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാല്‍ മാനേജര്‍ തന്നെ പറ്റിച്ച് പണം തട്ടിയ കാര്യത്തില്‍ പൊലീസ് നടപടിയിലേക്കും മറ്റും പോകാന്‍ രശ്മിക ആഗ്രഹിക്കുന്നില്ലെന്നാണ് നടിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ചില ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എന്നാല്‍ ഈ വിഷയം വ്യക്തിപരമായി കൈകാര്യം ചെയ്ത ശേഷം വരാനിരിക്കുന്ന പ്രോജക്ടുകളുടെ തിരക്കിലാണ് രശ്മിക. സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന അനിമല്‍ ആണ് രശ്മികയുടെ അടുത്ത പടം. രൺബീർ കപൂർ, അനിൽ കപൂർ, ബോബി ഡിയോൾ എന്നീ വന്‍ താര നിര അണിനിരക്കുന്ന ചിത്രം ആഗസ്റ്റ് 11 ന് റിലീസാകും.

പുഷ്പ രണ്ടാം ഭാഗമായ പുഷ്പ: ദി റൂൾ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് രശ്മിക. സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അല്ലു അർജുനൊപ്പം ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്.

ഗ്ലാമര്‍ ലുക്കില്‍ മലയാളത്തിന്‍റെ പ്രിയ നടി മീരാ ജാസ്മിൻ; ചിത്രങ്ങള്‍ വൈറല്‍.!

നടി അമീഷ പട്ടേല്‍ കോടതിയില്‍ കീഴടങ്ങി