അമിതാഭ് ബച്ചൻ  ഒരു മിസ്റ്ററി ത്രില്ലറില്‍ പ്രധാന കഥാപാത്രമായി എത്തുകയാണ്. ചേഹ്‍റെ എന്ന സിനിമയിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുന്നത്. ഇമ്രാൻ ഹാ‍ഷ്‍മിയും ചിത്രത്തില്‍ പ്രധാന വേഷത്തിലുണ്ട്. ഓസ്‍കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയും ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത.

വളരെ ആവശകരമായ ഒരു മിസ്റ്ററി ത്രില്ലറായിരിക്കും ചിത്രമെന്നാണ് കരുതുന്നത്. ശബ്‍ദത്തിനും പ്രധാന്യമുണ്ടാകുമെന്നും റസൂല്‍ പൂക്കുട്ടിയുടെ ശബ്‍ദമിശ്രണം ചിത്രത്തിന് മികവ് കൂട്ടുമെന്നുമാണ് ആരാധകര്‍ കരുന്നത്. റുമി ജഫ്രെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് അമിതാഭ് ബച്ചൻ അഭിനയിക്കുക എന്നാണ് റിപ്പോര്‍ട്ട്. അമിതാഭ് ബച്ചനും ഇമ്രാൻ ഹാഷ്‍മിയും ആദ്യമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്.